"മിഡിൽ ക്ലാസ് മാത്തുക്കുട്ടി' ടൈറ്റിൽ പോസ്റ്റർ
Thursday, July 17, 2025 4:13 PM IST
ജന്റിൽവുമൺ എന്ന ചിത്രത്തിനു ശേഷം കോമള ഹരി പിക്ചേഴ്സിന്റെ ബാനറിൽ കോമള ഹരി, ഹരി ഭാസ്കരൻ എന്നിവർ ചേർന്ന് മലയാളത്തിൽ നിർമിക്കുന്ന മിഡിൽ ക്ലാസ് മാത്തുക്കുട്ടി എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മലയാളത്തിലെ പ്രശസ്ത താരങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തു.
കാർത്തിക് രാമകൃഷ്ണൻ, ഡയാന ഹമീദ്, എ.കെ. വിജുബാൽ, രാജ് കലേഷ്, ഗിനീഷ് ഗോവിന്ദ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മിഥുൻ ജ്യോതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡിചിത്രമാണ് മിഡിൽ ക്ലാസ് മാത്തുക്കുട്ടി രജിത്ത് രാജ് ഛായാഗ്രാഹണം നിർവഹിക്കുന്നു.
ഷാരോൺ പോൾ എഴുതിയ വരികൾക്ക് സാമുവൽ പോൾ സംഗീതം പകരുന്നു. പ്രൊഡക്ഷൻ കൺട്രോളർ-ഹരി വെഞ്ഞാറമൂട്, കല-അരുൺ മോഹൻ. അസോസിയേറ്റ് ഡയറക്ടർ-ഹിരൺ ഹരികുമാർ, അഭിനന്ദ് എം., പബ്ലിസിറ്റി ഡിസൈൻ-ലാസി ആർട്ടിസ്റ്റ്, പി ആർ ഒ-എ.എസ്. ദിനേശ്.