"സീനിയർ ആക്ടറിനൊപ്പം ഫഫ'യും നസ്രിയയും; ഒപ്പം സുചിത്രയും പ്രണവും
Tuesday, July 22, 2025 10:37 AM IST
ഹൃദയപൂർവം സിനിമയുടെ ടീസർ ആരാധകർക്കിടിയിൽ തരംഗമാകുമ്പോൾ ഇപ്പോഴിതാ ടീസറിലെ ഡയലോഗ് അന്വർഥമാക്കും വിധം കണ്ടുമുട്ടി സീനിയർ ആക്ടർ മോഹൻലാലും ഫാഫ എന്ന ഫഹദ് ഫാസിലും. കൊച്ചിയിലെ മോഹൻലാലിന്റെ ഫ്ലാറ്റിലായിരുന്നു ഇവരുടെ കൂടിക്കാഴ്ച.
ഫഹദിനൊപ്പം നസ്രിയയും സഹോദരൻ ഫർഹാൻ ഫാസിലും ഒപ്പമുണ്ടായിരുന്നു. മോഹൻലാലിന്റെ വീട്ടിൽ ഇവരെ സ്വീകരിക്കാൻ സുചിത്ര, പ്രണവ് മോഹൻലാൽ എന്നിവരും ഉണ്ടായിരുന്നു.
‘എ നൈറ്റ് ടു റിമെംബർ’ എന്ന അടിക്കുറിപ്പോടെയാണ് ഫർഹാനും സമീർ ഹംസയും ചിത്രങ്ങൾ പങ്കുവച്ചത്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നത്. ‘ഹൃദയപൂർവം’ ടീസർ ട്രെൻഡിംഗ് ആയത് ആഘോഷിക്കുന്ന ഫാഫയും ലാലും, ‘ദേ സീനിയർ ആക്ടറും ഫാഫയും’, എന്നിങ്ങനെയാണ് പോസ്റ്റിന് താഴെ വരുന്ന രസകരമായ കമന്റുകൾ.

മോഹൻലാലിനോട് ഒരു ഹിന്ദിക്കാരൻ മലയാള സിനിമ ആരാധകൻ ആണെന്നും ഫാഫയെ ആണ് ഏറ്റവും ഇഷ്ടമെന്നുമാണ് ‘ഹൃദയപൂർവം’ ടീസറിൽ പറയുന്നത്. ആരാണ് ഫാഫ എന്ന് മോഹൻലാൽ ചോദിക്കുമ്പോൾ ഫഹദ് ഫാസിൽ എന്ന് മറ്റേയാളുടെ ഉത്തരം.
മലയാളത്തിൽ വേറെയും സീനിയർ നടൻമാരുണ്ടെന്നും മോഹൻലാൽ പറയുന്നുണ്ട്. അപ്പോൾ ഇല്ല ‘ഒൺലി ഫാഫ’ എന്ന് ഹിന്ദിക്കാരൻ മറുപടി നൽകുന്നു. ടീസറിലെ ഈ രംഗത്തിനു വലിയ വരവേൽപ് ആണ് ആരാധകരുടെ ഇടയിൽ ലഭിച്ചത്.