‘അമ്മ’യിലും വോട്ടര്‍ പട്ടികയില്‍ ക്രമക്കേട്; നീത പിള്ളയുൾപ്പെടെ നാലുപേർക്ക് അനധികൃത അംഗത്വം
Friday, August 1, 2025 9:03 AM IST
താരസംഘടനയായ ‘അമ്മ’യില്‍ തെരഞ്ഞെടുപ്പിനുമുമ്പ് അനധികൃത അംഗത്വം. അല്‍ത്താഫ് മനാഫ്, അമിത് ചക്കാലക്കല്‍, വിവിയ ശാന്ത്, നീത പിള്ള എന്നിവര്‍ക്കാണ് അംഗത്വം നല്‍കിയത്.
പുതിയ അംഗത്വം നല്കാന് അഡ്ഹോക് കമ്മിറ്റിക്ക് അധികാരമില്ലെന്നിരിക്കെ ഇതു മറികടന്നാണ് നാലു താരങ്ങള്‍ക്ക് അംഗത്വം നല്‍കിയിരിക്കുന്നത്. ഓണററി അംഗമായ കമൽഹാസന് വോട്ടില്ല.
അതേസമയം ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്കുള്ള മത്സരത്തിൽ നിന്ന് ബാബുരാജും പ്രസിഡന്റ് സ്ഥാനത്തു നിന്നു ജഗദീഷും പത്രിക പിൻവലിച്ചിട്ടുണ്ട്. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കാൻ ദേവനും ശ്വേതാ മേനോനുമാണ് മത്സര രംഗത്തുള്ളത്.
ജയൻ ചേർത്തല, ലക്ഷ്മിപ്രിയ, നാസർ ലത്തീഫ് എന്നിവരാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. അതേസമയം, വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള നാമനിർദേശ പത്രിക നടി നവ്യാ നായർ പത്രിക പിൻവലിച്ചു.