അ​മ്മ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ ഉ​യ​രു​ന്ന പ​ല​ത​ര​ത്തി​ലു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ​ക്കും പ്ര​ത്യാ​രോ​പ​ണ​ങ്ങ​ൾ​ക്കും പ​രി​ഹാ​സ​കു​റി​പ്പു​മാ​യി ന​ട​ൻ ഷ​മ്മി തി​ല​ക​ൻ. അ​മ്മ സം​ഘ​ട​ന​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ശേ​ഷ​ങ്ങ​ൾ കേ​ൾ​ക്കു​മ്പോ​ൾ ചി​രി​വ​രു​ന്നു എ​ന്നാ​ണ് ഷ​മ്മി തി​ല​ക​ൻ ഫെ​യ്സ്ബു​ക്കി​ൽ കു​റി​ച്ച​ത്.

ഷ​മ്മി തി​ല​ക​ന്‍റെ ഫെ​യ്സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

‘അ​മ്മ’ സം​ഘ​ട​ന​യു​ടെ തി​ര​ഞ്ഞെ​ടു​പ്പ് വി​ശേ​ഷ​ങ്ങ​ൾ കേ​ൾ​ക്കു​മ്പോ​ൾ സ​ത്യം പ​റ​ഞ്ഞാ​ൽ ചി​രി വ​രു​ന്നു. ചി​ല കാ​ര്യ​ങ്ങ​ളി​ൽ പ്ര​തി​ക​രി​ച്ചാ​ൽ പി​ന്നെ മു​ഖം ‘ന​ഷ്ട​പ്പെ​ടു​ന്ന’ അ​വ​സ്ഥ​യാ​കും. അ​തു​കൊ​ണ്ടീ വി​ഷ​യ​ത്തി​ൽ..; ‘ഞാ​നീ നാ​ട്ടു​കാ​ര​നേ​യ​ല്ല’. എ​നി​ക്കൊ​ന്നും പ​റ​യാ​നു​മി​ല്ല!

പ​ക്ഷേ, ഒ​രു കാ​ര്യം ഉ​റ​പ്പ്... ‘ക​ര്‍​മ്മം ഒ​രു ബൂ​മ​റാ​ങ് പോ​ലെ​യാ​ണ്, അ​ത് ചെ​യ്ത​വ​രി​ലേ​ക്ക് ത​ന്നെ തി​രി​ച്ചെ​ത്തും’. ബൈ​ബി​ൾ പ​റ​യു​ന്നു: ‘നി​ങ്ങ​ൾ മ​റ്റു​ള്ള​വ​രോ​ട് എ​ങ്ങ​നെ പെ​രു​മാ​റു​ന്നു​വോ, അ​തു​പോ​ലെ നി​ങ്ങ​ളോ​ടും പെ​രു​മാ​റ​പ്പെ​ടും.’ (മ​ത്താ​യി 7:2)

ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു പാ​ഠ​പു​സ്ത​ക​മാ​ണ്. ഓ​രോ നീ​ക്ക​വും, ഓ​രോ വാ​ക്കും, ഓ​രോ തീ​രു​മാ​ന​വും ച​രി​ത്ര​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ടും. നാ​ളെ, ത​ല​യു​യ​ർ​ത്തി നി​ൽ​ക്കാ​ൻ ആ​ർ​ക്കൊ​ക്കെ ക​ഴി​യും എ​ന്ന് കാ​ലം തെ​ളി​യി​ക്കും. ചി​ല​പ്പോ​ൾ, ചി​രി​പ്പി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ പോ​ലും പി​ന്നീ​ട് ചി​ന്തി​പ്പി​ക്കു​ന്ന​താ​കാം. ഓ​ർ​ക്കു​ക, നി​ഷ്ക​ള​ങ്ക​മാ​യ ചി​രി​ക്ക് പി​ന്നി​ൽ വ​ലി​യ സ​ത്യ​ങ്ങ​ളു​ണ്ടാ​കാം!