ദിയയുടെ സ്ഥാപനത്തിലെ തട്ടിപ്പ്: രണ്ട് മുന്‍ ജീവനക്കാര്‍ കീഴടങ്ങി
Friday, August 1, 2025 3:17 PM IST
നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയയുടെ സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ മുൻ രണ്ടു മുന്‍ ജീവനക്കാര്‍ക്ക് കീഴടങ്ങി. വിനിത, രാധാകുമാരി എന്നീ പ്രതികളാണ് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായത്. അതേസമയം, ദിവ്യ എന്ന പ്രതി ഹാജരായിട്ടില്ല.
ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് പ്രതികള്‍ കീഴടങ്ങിയത്. മൂന്ന് ജീവനക്കാരികള്‍ക്ക് എതിരെയായിരുന്നു ദിയയുടെ പരാതി. രണ്ട് പേരാണ് കോടതിയെ സമീപിച്ചിരുന്നത്. കേസിൽ ജീവനക്കാരെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു.
തിരുവനന്തപുരം കവടിയാറിൽ പ്രവർത്തിക്കുന്ന ദിയയുടെ സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം രൂപ മുൻ ജീവനക്കാരികള്‍ തട്ടിയെടുത്തെന്നാണ് കേസ്. ആഭരണങ്ങൾ വാങ്ങുന്നവരിൽ നിന്നും പണം വാങ്ങാൻ ക്യു ആർ കോഡ് മാറ്റി പല സമയങ്ങളിലായി വലിയ തുക തട്ടിയെടുത്തു എന്നായിരുന്നു കൃഷ്ണകുമാറും മകളും മ്യൂസിയം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതി.