ദേശീയ ചലചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും; റാണി മുഖർജിയും വിക്രാന്ത് മാസിയും മുൻപന്തിയിൽ
Friday, August 1, 2025 3:51 PM IST
ദേശീയ ചലചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം ആറിനാണ് പ്രഖ്യാപനം. വിക്രാന്ത് മാസിയും റാണി മുഖർജിയുമാണ് മികച്ച നടനും നടിക്കുമുള്ള സാധ്യത പട്ടികയിലുള്ളത്.
ട്വൽത് ഫെയിൽ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിക്രാന്ത് മാസിയെ മികച്ച നടനുള്ള പട്ടികയിലേയ്ക്ക് പരിഗണിക്കുന്നത്.
മിസിസ് ചാറ്റർജി വേഴ്സസ് നോർവേ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് റാണി മുഖർജി മത്സരിക്കുന്നത്.
മികച്ച വിനോദ ചിത്രത്തിനായുള്ള പുരസ്കാരം റോക്കി ഔര്‍ റാണി കി പ്രേം കഹാനിക്ക് ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ഇന്ത്യന്‍ ദമ്പതികളുടെ മക്കളെ 2011 ല്‍ നോര്‍വീജിയന്‍ പോലീസ് കിഡ്നാപ്പ് ചെയ്ത യഥാര്‍ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ചിത്രമായിരുന്നു മിസിസ് ചാറ്റര്‍ജി വേഴ്സസ് നോര്‍വേ. ദരിദ്രമായ സാഹചര്യങ്ങളോട് പട പൊരുതി ഐപിഎസ് നേടിയ മനോജ് കുമാര്‍ ശര്‍മ്മയുടെ ജീവിതം പറയുന്ന ചിത്രമാണ് 12 ത്ത് ഫെയില്‍.
2023ലെ ചിത്രങ്ങൾക്കാണ് 71-ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ നൽകുന്നത്. ഇതിനായുള്ള എൻട്രികൾ 2024 സെപ്റ്റംബർ 18 വരെ സ്വീകരിച്ചിരുന്നു.