നറു തിങ്കൾ പൂവേ....ആരാധകഹൃദയം കീഴടക്കി സാഹസത്തിലെ പുതിയ ഗാനം
Thursday, August 7, 2025 3:47 PM IST
യുവാക്കളെ ഏറെ ഹരം കൊള്ളിക്കുന്ന ഗാനവുമായി എത്തി തരംഗം സൃഷ്ടിച്ച സാഹസം എന്ന ചിത്രത്തിലെ പുതിയ വീഡിയോ സോംഗ് പുറത്തിറങ്ങി. ഓഗസ്റ്റ് എട്ടിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ പ്രമോഷൻ കണ്ടന്റാണ് ഈ ഗാനം.
ബിബിൻ അശോകന്റെ ഈണത്തിൽ സൂരജ് സന്തോഷും ചിൻമയിയും പാടിയ നറു തിങ്കൾ പൂവേ എന്ന ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
സൗഹൃദങ്ങളുടേയും ബന്ധങ്ങളുടേയും മുഹൂർത്തങ്ങൾ കോർത്തിണക്കിയുള്ളതാണ് ഈ ഗാന പശ്ചാത്തലം. ഈ ഗാനത്തിൽ ചിത്രത്തിലെ പ്രധാന താരങ്ങളുടെയെല്ലാം സാന്നിധ്യവും വ്യക്തമാക്കുന്നുണ്ട്. ഹ്യൂമർ അക്ഷൻ ത്രില്ലറായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിന് ഇങ്ങനെയൊരു പശ്ചാത്തലം കൂടിയുണ്ടന്ന് കാട്ടിത്തരുന്നതാണ് ഈ ഗാനം.
ഫ്രണ്ട്റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനീഷ് കെ.എൻ. നിർമിക്കുന്ന ഈ ചിത്രം ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്നു.
ബാബു ആന്റണി, നരേൻ, ബൈജു സന്തോഷ്, ഭഗത് മാനുവൽ, ശബരീഷ് വർമ്മ, റംസാൻ, യോഗി ജാപി, സജിൻ ചെറുകയിൽ ഹരി ശിവറാം, ടെസാ ജോസഫ്, ജീവാ രമേഷ്, വർഷാരമേഷ്, എന്നിവർക്കൊപ്പം അജു വർഗീസും സുപ്രധാനമായ വേഷത്തിലെത്തുന്നു.
തിരക്കഥ -സംഭാഷണം - ബിബിൻ കൃഷ്ണ, യദുകൃഷ്ണ, ദയാ കുമാർ. ഗാനങ്ങൾ - വിനായക് ശശികുമാർ -വൈശാഖ് സുഗുണൻ, സംഗീതം - ബിബിൻ ജോസഫ്. ഛായാഗ്രഹണം - ആൽബി. എഡിറ്റിംഗ് -കിരൺ ദാസ്. കലാസംവിധാനം - സുനിൽ കുമാരൻ, മേക്കപ്പ് - സുധി കട്ടപ്പന, കോസ്റ്റ്യും - ഡിസൈൻ -അരുൺ മനോഹർ. നിശ്ചല ഛായാഗ്രഹണം -ഷൈൻ ചെട്ടികുളങ്ങര. ചീഫ് അസോസിയേറ്റ് ഡയറക്ടർ - പാർത്ഥൻ. അസോസിയേറ്റ് ഡയറക്ടർ -നിധീഷ് നമ്പ്യാർ.
ഡിസൈൻ - യെല്ലോ ടൂത്ത്. ആക്ഷൻ ഫീനിക്സ് പ്രഭു ഡിസ്ട്രിബ്യൂഷൻ ഹെഡ് - പ്രദീപ് മേനോൻ, എക്സിക്കുട്ടീവ്. പ്രൊഡ്യൂസർ- ഷിനോജ് ഒണ്ടയിൽ , രഞ്ജിത്ത് ഭാസ്ക്കരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - ജിതേഷ് അഞ്ചുമന, ആന്റണി കുട്ടമ്പുഴ. പ്രൊഡക്ഷൻ കൺട്രോളർ - ഷിഹാബ് വെണ്ണല. സ്പൈർ പ്രൊഡക്ഷൻസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. പിആർഒ-വാഴൂർ ജോസ്.