റൊമാൻസും കുസൃതിയുമായി ഫഹദ്; ഓടും കുതിര ട്രെയിലർ
Monday, August 11, 2025 12:08 PM IST
ആഷിഖ് ഉസ്മാൻ പ്രോഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമിച്ച് അൽത്താഫ് സലിം രചനയും, സംവിധാനവും നിർവഹിക്കുന്ന ചിത്രം ഓടും കുതിര ചാടും കുതിരയുടെ ട്രെയിലർ റിലീസായി.ഫഹദ് ഫാസിൽ, കല്യാണി പ്രിയദർശൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രം ഓഗസ്റ്റ് 29ന് തിയേറ്ററുകളിൽ എത്തും. രേവതി പിള്ള, ലാൽ, വിനയ് ഫോർട്ട്, അനുരാജ് ഒ. ബി. എന്നിവരാണ് മറ്റ് താരങ്ങൾ.
ഛായാഗ്രഹകൻ - ജിന്റോ ജോർജ്, സംഗീതം - ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ്- നിധിൻ രാജ് അരോൾ, പ്രൊഡക്ഷൻ ഡിസൈൻ - അശ്വിനി കാലേ, കലാസംവിധാനം - ഔസേപ്പ് ജോൺ, വസ്ത്രലങ്കാരം - മഷർ ഹംസ, മേക്കപ്പ് - റോണെക്സ് സേവ്യർ, സൗണ്ട് ഡിസൈൻ - ഡിക്സൺ ജോർജ്, കളറിസ്റ്റ് - രമേഷ് സി.പി., ഗാനരചന - സുഹൈൽ കോയ, പ്രൊഡക്ഷൻ കൺട്രോളർ - സുധർമ്മൻ വള്ളിക്കുന്ന്,
ഫിനാൻസ് കൺട്രോളർ - ശിവകുമാർ പെരുമുണ്ട, ചീഫ് അസോസിയേറ്റ് ഡയറക്ടർ -അനീവ് സുകുമാർ, VFX - ഡിജിബ്രിക്സ്, പി ആർ ഒ - എ.എസ്. ദിനേശ്, സ്റ്റിൽസ് - രോഹിത് കെ. സുരേഷ്, ഡിസൈൻസ് - യെല്ലോട്ടൂത്, കോൺടെന്റ് & മാർക്കറ്റിംഗ് - പപ്പെറ്റ് മീഡിയ. വിതരണം - സെൻട്രൽ പിക്ചേഴ്സ്.