പകരം ഞാൻ വീട്ടിൽ ചെന്ന് കാലിൽ വീഴേണ്ടി വരും; ശാലിനിയെ നോക്കി തമാശയോടെ അജിത്
Tuesday, August 12, 2025 3:03 PM IST
അജിത് കുമാറും ശാലിനിയും തമ്മിലുള്ളൊരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ക്ഷേത്ര ദർശനം നടത്തുന്ന ഇരുവരും തമ്മിലുള്ള സ്നേഹത്തെപ്പറ്റിയാണ് സോഷ്യൽ മീഡിയായിലെ സംസാരം. ദർശനത്തിനുശേഷം ശാലിനിയുടെ നെറ്റിയിൽ അജിത് സിന്ദൂരം തൊട്ടു കൊടുക്കുന്നതും ശാലിനി അജിത്തിന്റെ പാദങ്ങളിൽ തൊട്ടു തൊഴുന്നതും വീഡിയോയിൽ കാണാം.
കാലിൽ വീഴുന്ന ശാലിനിയെ അജിത് തടയാൻ ശ്രമിക്കുന്നുണ്ട്. വീട്ടിൽ എത്തിയ ശേഷം ഞാൻ ഇതുപോലെ വീഴണം എന്ന് ശാലിനിയെ പിടിച്ചെഴുന്നേൽപ്പിച്ചുകൊണ്ട് അജിത് തമാശരൂപേണ പറഞ്ഞു. ഇതു കേട്ട് എല്ലാവരും ചിരിക്കുന്നതും വീഡിയോയിൽ കേൾക്കാം.
എന്റെ ഹൃദയം അലിഞ്ഞിരിക്കുന്നു...എന്ന അടിക്കുറിപ്പോടെ ശാലിനിയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ശാലിനി പങ്കുവയ്ക്കുന്ന എല്ലാ ചിത്രങ്ങളും തന്നെ ആരാധകർക്കിടയിൽ വൈറലാകാറുമുണ്ട്.