മലയാളിപെൺകുട്ടിയായി ജാൻവി കപൂർ, ഒപ്പം സിദ്ധാർഥ് മൽഹോത്രയും; പരം സുന്ദരി ട്രെയിലർ
Tuesday, August 12, 2025 3:54 PM IST
സിദ്ധാർഥ് മൽഹോത്ര, ജാൻവി കപൂർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തുഷാർ ജലോത്ര സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി എന്റർടെയ്നര് പരം സുന്ദരി ട്രെയിലര്‍ എത്തി. മാഡോക് ഫിലിംസിന്റെ ബാനറിൽ ദിനേശ് വിജൻ ആണ് നിർമാണം.
കേരളമാണ് സിനിമയുടെ പ്രധാന ലൊക്കേഷൻ. ആലപ്പുഴ, ഫോർട്ട് കൊച്ചി എന്നിവിടങ്ങളിലായി കേരളത്തില്‍ 45 ദിവസം ചിത്രീകരണമുണ്ടായിരുന്നു. സിദ്ധാര്‍ഥ് മല്‍ഹോത്ര പരം എന്ന ഡൽഹിക്കാരനായും ജാൻവി മലയാളിയായ സുന്ദരി എന്ന കഥാപാത്രമായെത്തുന്നു.
മലയാളത്തിലെ ചില ഡയലോഗുകളും ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സിനിമയിലെ സൂപ്പർതാരങ്ങളെക്കുറിച്ചുള്ള ഒരു സീനിൽ മോഹൻലാലിന്റെ പേരും ജാൻവി പരാമർശിക്കുന്നു.
സച്ചിൻ ജിഗർ സംഗീതം. സന്താനകൃഷ്ണൻ ഛായാഗ്രഹണം. ചിത്രം ഓഗസ്റ്റ് 29-ന് തിയറ്ററുകളിലെത്തും.