നീ എന്താണ് ചെയ്യുന്നത്?'; സെൽഫിയെടുക്കാൻ എത്തിയ യുവാവിനെ തള്ളിമാറ്റി ജയാ ബച്ചൻ
Wednesday, August 13, 2025 9:00 AM IST
സെൽഫിയെടുക്കാനായി അടുത്തേക്ക് വന്ന യുവാവിനെ തള്ളിമാറ്റി നടിയും രാജ്യസഭാ എംപിയുമായ ജയാ ബച്ചൻ. ന്യൂഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ ചൊവ്വാഴ്ചയാണ് സംഭവം.
സെൽഫിയെടുക്കാൻ ശ്രമിച്ചയാളെ തള്ളിമാറ്റിയ ജയാ ബച്ചൻ പൊതുസ്ഥലത്ത് വച്ച് അദ്ദേഹത്തോട് ദേഷ്യപ്പെടുകയായിരുന്നു.
ക്യാ കർ രഹേ ഹേ ആപ് (നീ എന്താണ് ചെയ്യുന്നത്?) എന്ന് ചോദിച്ചാണ് ജയാ ബച്ചൻ അദ്ദേഹത്തോട് രോക്ഷാകുലയായി പെരുമാറുന്നത്. സഹ പാർലമെന്റ് അംഗവും ശിവസേന (യുബിടി) നേതാവുമായ പ്രിയങ്ക ചതുർവേദിയും ജയാ ബച്ചനൊപ്പമുണ്ടായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. ജയാ ബച്ചനെതിരെ വലിയ വിമർശനങ്ങളും ഉയരുന്നുണ്ട്.
ഏറ്റവും അധികാരമുള്ളതും എന്നാൽ മോശം സ്വഭാവവുമുള്ള സ്ത്രീ എന്നാണ് നടി കങ്കണ റണാവത്ത് ജയാ ബച്ചനെ വിശേഷിപ്പിച്ചത്. ഒപ്പം വൈറലാകുന്ന വീഡിയോയും കങ്കണ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു.
ഇതാദ്യമായല്ല ജയാ ബച്ചൻ ഫോട്ടോ എടുക്കാൻ എത്തുന്നവരോട് അപമര്യാദയായി പെരുമാറുന്നത്. അന്തരിച്ച സംവിധായകന് മനോജ് കുമാറിന്റെ പ്രാർഥനാ യോഗത്തിലും സമാനമായ സംഭവം അരങ്ങേറിയിട്ടുണ്ട്. ഒരു വൃദ്ധ ആരാധകൻ ചിത്രം എടുക്കാന്‍ ശ്രമിച്ചതാണ് അന്ന് നടിയെ പ്രകോപിതയാക്കിയത്