വാർ 2-ൽ കിയാരയുടെ ബിക്കിനി രംഗത്തിന് കട്ട് പറഞ്ഞ് സെൻസർ ബോർഡ്
Wednesday, August 13, 2025 10:00 AM IST
ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന വാർ 2 ചിത്രത്തിൽ നിന്നും കിയാര അധ്വാനിയുടെ ബിക്കിനി രംഗത്തിന് കട്ട് പറഞ്ഞ് സെൻസർ ബോർഡ്. കിയാര ബിക്കിനിയിലെത്തുന്നതിൽ നിന്നുമുള്ള ഒൻപത് സെക്കൻഡ് രംഗമാണ് കട്ട് ചെയ്തത്.
ഇതുകൂടാതെ, ചിത്രത്തിൽ നിന്ന് ആകെ എട്ടുമിനിറ്റ് സെൻസർ ബോർഡിന്റെ നിർദേശപ്രകാരം വെട്ടിക്കുറച്ചിട്ടുണ്ട്. ഇതോടെ 179.49 മിനിറ്റ് ഉണ്ടായിരുന്ന ചിത്രം 171.44 ആയി ചുരുങ്ങി.
അനുചിതമായ ആറ് ഓഡിയോ-വിഷ്വൽ റഫറൻസുകളും സെൻസർ ബോർഡ് നീക്കം ചെയ്തു എന്നാണ് റിപ്പോർട്ട്. പ്രലോഭനകരമായ രംഗങ്ങള്‍ ചിത്രത്തിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു സെൻസർ ബോർഡിന്റെ നിര്‍ദേശം. മാറ്റങ്ങളോടെ യുഎ 16+ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്.
ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ സെൻസർ ബോർഡ് അതേപടി നിലനിർത്തിയിട്ടുണ്ട്. രമേശ് പതംഗെ അധ്യക്ഷനായ റിവൈസിംഗ് കമ്മിറ്റിയാണ് ചിത്രത്തിന് അനുമതി നൽകിയത്.