ഇനി കോടതി കള്ളം പറഞ്ഞതാണെന്ന് സാന്ദ്ര പറയുമോ?; ലിസ്റ്റിൻ സ്റ്റീഫൻ
Wednesday, August 13, 2025 2:33 PM IST
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിലെ നാമനിർദേശ പത്രിക തള്ളിയതിനെതിരെ നിർമാതാവ് സാന്ദ്ര തോമസ് സമർപ്പിച്ച ഹർജി കോടതി തള്ളിയതിന് പിന്നാലെ സാന്ദ്രയ്ക്കെതിരെ രൂക്ഷ പ്രതികരണങ്ങളുമായി സംഘടനാ ഭാരവാഹികൾ.
നിർമാതാക്കളായ ബി. രാകേഷ്, ജി. സുരേഷ് കുമാർ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരാണ് സാന്ദ്രയ്ക്കെതിരെ രംഗത്തുവന്നത്.
സാന്ദ്രയുടെ മൂന്ന് ഹർജികളും തള്ളിയതോടെ അവർ ഉന്നയിച്ച കാര്യങ്ങൾ വ്യാജമാണെന്ന് തെളിഞ്ഞുവെന്ന് ബി. രാകേഷ് പറഞ്ഞു.
ബൈലോ പ്രകാരമാണ് തങ്ങൾ നാമനിർദേശ പത്രിക തള്ളിയിരുന്നതെന്നും എല്ലാ കാര്യങ്ങളും നിയമപ്രകാരമാണ് ചെയ്തതെന്നും സുരേഷ് കുമാറും പ്രതികരിച്ചു. ആരോപണങ്ങൾക്ക് പിന്നിൽ സാന്ദ്രയുടെ അസഹിഷ്ണുതയാണെന്നും ഇനി കോടതി കള്ളം പറഞ്ഞതാണെന്ന് പറയുമോ എന്നും ലിസ്റ്റിൻ സ്റ്റീഫൻ ചോദിച്ചു.