നടൻ ദർശനും നടി പവിത്രയും അറസ്റ്റിൽ
Friday, August 15, 2025 10:47 AM IST
രേണുക സ്വാമി വധക്കേസിൽ സുപ്രീംകോടതി ജാമ്യം റദ്ദാക്കിയതിനു പിന്നാലെ കന്നഡ നടൻ ദർശനും നടി പവിത്ര ഗൗഡയും അറസ്റ്റിൽ.
ദർശനെ ബംഗളൂരുവിലെ ഹൊസകെരെഹള്ളിയിലുള്ള ഭാര്യ വിജയലക്ഷ്മിയുടെ വീട്ടിൽനിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ കീഴടങ്ങാൻ ദർശൻ ഒരുങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്.
ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരുടെ ബെഞ്ചാണ് ജാമ്യം നൽകിയ കർണാടക ഹൈക്കോടതി വിധി റദ്ദാക്കിയത്. കർണാടക സർക്കാരാണു ഹൈക്കോടതി വിധിക്കെതിരായി സുപ്രീംകോടതിയെ സമീപിച്ചത്. എല്ലാവരും നിയമത്തിനു മുന്നിൽ തുല്യരാണെന്നു നിരീക്ഷിച്ചായിരുന്നു കോടതി പ്രതികളുടെ ജാമ്യം നിഷേധിച്ചത്.