അമ്മ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ പോകവെ വാഹനാപകടം; നടൻ ബിജുക്കുട്ടന് പരിക്ക്
Friday, August 15, 2025 11:21 AM IST
നടൻ ബിജുക്കുട്ടന് വാഹനാപകടത്തിൽ പരിക്ക്. പാലാക്കാട് വടക്കുമുറി ദേശീയപാതയിൽ വച്ചാണ് അപകടമുണ്ടായത്.
ബിജുക്കുട്ടൻ സഞ്ചരിച്ച കാർ നിർത്തിയിട്ടിരുന്ന ലോറിയുടെ പിറകിൽ ചെന്ന് ഇടിക്കുകയായിരുന്നു. കാറിന്റെ മുൻവശം തകർന്ന് പോയതായാണ് വിവരം.അമ്മ ഭാരവാഹി തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ കൊച്ചിയിലേക്ക് പോകുംവഴിയാണ് അപകടം.
ബിജുക്കുട്ടനും ഡ്രൈവര്‍ക്കും നേരിയ പരിക്കാണുള്ളതെന്നാണ് വിവരം. ഇരുവരും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.