നടന്നത് ഇഞ്ചോടിഞ്ച് മത്സരം; ശ്വേത ജയിച്ചത് 27 വോട്ടിന്, മത്സരഫലം ഇങ്ങനെ
Saturday, August 16, 2025 9:37 AM IST
താരസംഘടനയായ അമ്മയുടെ ചരിത്രം തിരുത്തിക്കുറിച്ച മത്സരത്തിൽ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ശ്വേത മേനോനും ദേവനും തമ്മിൽ നടന്നത് ഇഞ്ചോടിഞ്ച് മത്സരം. നടൻ ദേവനെ 27 വോട്ടുകൾക്കാണു ശ്വേത തോൽപ്പിച്ചത്.
ശ്വേതാ മേനോൻ 159 വോട്ടും ദേവൻ132 വോട്ടും നേടി. ഉണ്ണി ശിവപാലാണ് പുതിയ ട്രഷറർ. പുതിയ ഭരണസമിതിയിൽ എട്ട് വനിതകളുണ്ട്.
‘അമ്മ’ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് നില
പ്രസിഡന്റ്
ശ്വേതാ മേനോൻ: 159
ദേവൻ: 132
വൈസ് പ്രസിഡന്റ്
ജയൻ ചേർത്തല: 267
ലക്ഷ്മി പ്രിയ: 139
നാസർ ലത്തീഫ്: 96
ജനറൽ സെക്രട്ടറി
കുക്കു പരമേശ്വരൻ: 172
രവീന്ദ്രൻ: 115
ട്രഷറർ
ഉണ്ണി ശിവപാൽ: 167
അനൂപ് ചന്ദ്രൻ: 108
എക്സിക്യൂട്ടിവ് അംഗങ്ങൾ
( വനിതകൾ )
സരയു മോഹൻ: 224 (ജയിച്ചു)
ആശാ അരവിന്ദ്: 221 (ജയിച്ചു)
അഞ്ജലി നായർ: 219 (ജയിച്ചു)
നീനാ കുറുപ്പ്: 218 (ജയിച്ചു)
സജിതാ ബേട്ടി: 145 (തോറ്റു)
എക്സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങൾ
( പുരുഷൻമാർ )
കൈലാഷ്: 257 (ജയിച്ചു)
സന്തോഷ് കീഴാറ്റൂർ: 243 (ജയിച്ചു)
ടിനി ടോം: 234 (ജയിച്ചു)
ജോയി മാത്യൂ: 225 (ജയിച്ചു)
ഡോ. റോണി വർഗീസ്: 213 (ജയിച്ചു)
സിജോയ് വർഗീസ്: 189 (ജയിച്ചു)
നന്ദു പൊതുവാൾ: 165 (തോറ്റു)
*അൻസിബ ഹസൻ ജോയിന്റ് സെക്രട്ടറിയായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു