പൃഥ്വിരാജ്, നിവിൻ പോളി, ഫഹദ്, ആസിഫ്, മഞ്ജു; അമ്മയിൽ വോട്ട് ചെയ്യാത്തവരിലെ പ്രമുഖർ ഇവർ
Saturday, August 16, 2025 10:46 AM IST
ആരോപണ പ്രത്യാരോപണങ്ങൾ കുമിഞ്ഞുകൂടിയ അമ്മ തെരഞ്ഞെടുപ്പിൽ ആകെ രേഖപ്പെടുത്തിയത് 298 വോട്ടുകളാണ്. ഇതിൽ 233 വനിതാ അംഗങ്ങൾ ഉൾപ്പടെ സംഘടനയിലെ 507 അംഗങ്ങൾക്കായിരുന്നു വോട്ടവകാശമുള്ളത്. എന്നാൽ വോട്ട് ചെയ്യാൻ പ്രമുഖരടക്കമുള്ള താരങ്ങൾ എത്തിയില്ല എന്നതും ശ്രേദ്ധേയമാണ്.
മോഹൻലാൽ, സുരേഷ് ഗോപി, ടൊവീനോ, ജയസൂര്യ, നവ്യ നായർ തുടങ്ങിയ താരങ്ങൾ വോട്ട് ചെയ്യാനെത്തിയിരുന്നു. എന്നാൽ മുതിർന്ന വനിതാ താരങ്ങളായ ഉർവശിയും മഞ്ജു വാര്യറും വോട്ട് രേഖപ്പെടുത്താൻ എത്തിയില്ല.
പൃഥ്വിരാജ്, ദുൽഖർ, പൃഥിരാജ്, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നിവിൻ പോളി, ആസിഫ് ആലി, ജയറാം തുടങ്ങിയവരും വോട്ട് ചെയ്തില്ല. ചെന്നൈയിൽ ആയതിനാലാണ് മമ്മൂട്ടിക്ക് തെഞ്ഞെടുപ്പിന് എത്താൻ കഴിയാതെ പോയത്.
ദേവനും ശ്വേത മേനോനുമായിരുന്നു അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. ഇതുവരെ കാണാത്ത തരത്തിലുള്ള ആരോപണങ്ങൾക്കാണ് അമ്മയിലെ തെരഞ്ഞെടുപ്പ് വേദിയായത്.