റൊമാന്റിക്ക് കോമഡിയുമായി ദിനേശനും ശോഭയും വീണ്ടും; ഡിയർ സ്റ്റുഡന്റ് ടീസർ
Saturday, August 16, 2025 12:08 PM IST
ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിന് ശേഷം നിവിൻ പോളിയും നയൻതാരയും വീണ്ടുമൊന്നിക്കുന്ന ഡിയർ സ്റ്റുഡൻസ് എന്ന ചിത്രത്തിന്റെ ടീസർ റിലീസായി.
ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കർമ്മ മീഡിയ നെറ്റ്വർക്ക് എൽഎൽപി, അൾട്രാ എന്നിവയുമായി സഹകരിച്ച് പോളി ജൂനിയർ പിക്ചേഴ്സാണ് ചിത്രം നിർമിക്കുന്നത്.
ഇവരെ കൂടാതെ അജു വർഗീസ്, ഷറഫുദ്ദീൻ, സുരേഷ് കൃഷ്ണ, മല്ലിക സുകുമാരൻ, ലാൽ, ജഗദീഷ്, ജോണി ആന്റണി, നന്ദു, തമിഴ് താരം റെഡ്ഡിൻ കിംഗ്സ്ലി, ഷാജു ശ്രീധർ, ഒട്ടേറെ തമിഴ് താരങ്ങളും ഈ ചിത്രത്തിൻ്റെ താരനിരയിൽ ഉണ്ട്.ആനന്ദ് സി. ചന്ദ്രനാണ് ഛായാഗ്രഹണം
2019 സെപ്റ്റംബർ അഞ്ചിനാണ് ധ്യാൻ ശ്രീനിവാസന്റെ സംവിധാനത്തിലെത്തിയ ലൗ ആക്ഷൻ ഡ്രാമ തിയറ്ററിലെത്തിയത്. ചിത്രം തിയറ്ററുകളിൽ വൻ വിജയമായിരുന്നു.
ഇവരെ കൂടാതെ അജു വർഗീസ്, ഷറഫുദ്ദീൻ, സുരേഷ് കൃഷ്ണ, മല്ലിക സുകുമാരൻ, ലാൽ, ജഗദീഷ്, ജോണി ആന്റണി, നന്ദു, തമിഴ് താരം റെഡ്ഡിൻ കിംഗ്സ്ലി, ഷാജു ശ്രീധർ, ഒട്ടേറെ തമിഴ് താരങ്ങളും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. ആനന്ദ് സി. ചന്ദ്രനാണ് ഛായാഗ്രഹണം.