ജയറാമും കാളിദാസും ഒന്നിക്കുന്ന ആശകൾ ആയിരം; നായിക ഇഷാനി കൃഷ്ണ
Monday, August 18, 2025 2:52 PM IST
ജയറാമും മകൻ കാളിദാസും ഒന്നിച്ചെത്തുന്ന ആശകൾ ആയിരം എന്ന ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങി. ഇരുപത്തിരണ്ടു വർഷങ്ങൾക്ക് ശേഷം ജയറാമും കാളിദാസും ഒരുമിച്ചഭിനയിക്കുന്ന സിനിമ കൂടിയാണിത്.
ജയറാമും മകള് മാളവികയും ചേർന്ന് ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് പൂജ ചടങ്ങുകൾ ആരംഭിച്ചത്. വൻ വിജയം നേടിയ ഒരു വടക്കൻ സെൽഫി, സത്യം പറഞ്ഞാൽ വിശ്വസിക്കുവോ? എന്നീ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ജി. പ്രജിത്താണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് നിർമാണം. കാക്കനാട്, മാവേലിപുരം ഓണം പാർക്കിൽ നടന്ന ലളിതമായ ചടങ്ങിൽ സംവിധായകൻ സലാം ബാപ്പു സ്വിച്ചോൺ കർമം നിർവഹിച്ചു കൊണ്ടാണ് ചിത്രീകരണം തുടങ്ങിയത്. സംവിധായകൻ കണ്ണൻ താമരക്കുളം ഫസ്റ്റ് ക്ലാപ്പും നൽകി.
കൃഷ്ണകുമാറിന്റെ മകൾ ഇഷാനി കൃഷ്ണകുമാറാണ് നായിക. അഹാനയുടെ ഇളയ സഹോദരിയായ ഇഷാനി മമ്മൂട്ടി നായകനായ ‘വൺ’ എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
സായ് കുമാർ, അജു വർഗീസ്, ആശാ ശരത്ത്, ബൈജു സന്തോഷ്, കൃഷ്ണശങ്കർ, സഞ്ജു ശിവറാം, ഉണ്ണിരാജ, ശങ്കർ ഇന്ദുചൂഡൻ, ഇഷാൻ ജിംഷാദ്, നിഹാരിക, നന്ദൻ ഉണ്ണി, സൈലക്സ് ഏബ്രഹാം, ശ്യാംലാൽ, ഗോപൻ മങ്ങാട്ട് എന്നിവരും പ്രധാന താരങ്ങളാണ്.
ജൂഡ് ആന്തണി ജോസഫ് ആണ് ക്രിയേറ്റീവ് ഡയറക്ടർ. തിരക്കഥ അരവിന്ദ് രാജേന്ദ്രൻ -ജൂഡ് ആന്തണി ജോസഫ്. സംഗീതം സനൽ ദേവ്. ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്. എഡിറ്റിംഗ് ഷഫീഖ് വി.ബി. കലാസംവിധാനം - നിമേഷ് താനൂർ. മേക്കപ്പ് ഹസ്സൻ വണ്ടൂർ. കോസ്റ്റ്യും ഡിസൈൻ അരുൺ മനോഹർ. സ്റ്റിൽസ് ലിബിസൺ ഗോപി.
ചീഫ് അസോ. ഡയറക്ടർ ബേബി പണിക്കർ. പ്രോജക്റ്റ് ഡിസൈനർ ആൻഡ് പ്രൊഡക്ഷൻ കൺട്രോളർ എൻ. എം. ബാദുഷ. പ്രൊഡക്ഷൻ എക്സിക്യുട്ടിവ് സക്കീർ ഹുസൈൻ.
പ്രൊഡക്ഷൻ മാനേജർ അഭിലാഷ് അർജുൻ. എക്സിക്യുട്ടിവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി. കോ പ്രൊഡ്യൂസേർസ് ബൈജു ഗോപാലൻ, വി.സി. പ്രവീൺ. കൊച്ചിയിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും. പിആർഓ: പ്രതീഷ് ശേഖർ. വാഴൂർ ജോസ്.