ജയിലർ 2 വരുന്നു; ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ച് രജനികാന്ത്
Thursday, September 25, 2025 8:28 AM IST
നെൽസൺ സംവിധാനം ചെയ്യുന്ന ജയിലർ 2-ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം അടുത്ത വർഷം ജൂൺ 12-ന് തിയറ്ററുകളിലെത്തുമെന്ന് രജനികാന്ത് മാധ്യമങ്ങളെ അറിയിച്ചു. കോയമ്പത്തൂർ ഒരാഴ്ച നീണ്ടു നിന്ന ജയിലർ 2 ചിത്രീകരണത്തിനുശേഷം ചെന്നൈയിൽ തിരിച്ചെത്തിയതായിരുന്നു അദ്ദേഹം.
ജയിലർ 2 സിനിമയുടെ ചിത്രീകരണം ഭംഗിയായി പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ച മോഹൻലാലിനും അദ്ദേഹം അഭിനന്ദനം നൽകി.
നെല്‍സണ്‍ ദിലീപ്കുമാറിന്റെ സംവിധാനത്തില്‍ 2023ൽ ആയിരുന്നു ജയിലർ റിലീസ് ചെയ്തത്. മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ രജനികാന്ത് അവതരിപ്പിക്കുന്നത്. ആഗോള ബോക്സ് ഓഫിസില്‍ നിന്ന് 600 കോടിയിലേറെയാണ് ചിത്രം വാരിയത്.