തലമുറകളെ പ്രചോദിപ്പിക്കുന്ന ലാലേട്ടൻ, സന്തോഷം മാത്രം; മോഹൻലാലിനെ അഭിനന്ദിച്ച് കമൽഹാസൻ
Thursday, September 25, 2025 9:07 AM IST
ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിനെ അഭിനന്ദിച്ച് ഉലകനായകൻ കമൽഹാസൻ. മോഹൻലാലിനെ ലാലേട്ടൻ എന്ന് അഭിസംബോധന ചെയ്ത കമൽഹാസൻ അദ്ദേഹം തലമുറകളെ പ്രചോദിപ്പിക്കുന്ന യഥാർത്ഥ കലാകാരനാണെന്നും കുറിച്ചു.
‘എന്റെ പ്രിയ സുഹൃത്ത് ലാലേട്ടനെ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് നൽകി ആദരിച്ചത് കാണുന്നതിൽ സന്തോഷമുണ്ട്. ദശലക്ഷക്കണക്കിന് ആളുകളെ സ്പർശിച്ച തലമുറകളെ പ്രചോദിപ്പിക്കുന്ന ഒരു യഥാർഥ കലാകാരനാണ് അദ്ദേഹം. തികച്ചും അർഹമായ അംഗീകാരമാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്.’ കമൽഹാസന്റെ വാക്കുകൾ.
ചൊവ്വാഴ്ച ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിലാണ് മോഹൻലാൽ രാഷ്ട്രപതിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങിയത്.
മികച്ച സഹനടിക്കുള്ള പുരസ്കാരം നടി ഉർവശിയും മികച്ച സഹനടനുള്ള പുരസ്കാരം വിജയരാഘവനും രാഷ്ട്രപതിയിൽ നിന്ന് സ്വീകരിച്ചു.