140-ാം വ​​​​ർ​​​​ഷ​​​​ത്തി​​​​ലേ​​​​ക്കു പ​​​​ദ​​​​മൂ​​​​ന്നു​​​​ന്ന മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​ന്‍റെ ആ​​​​ദ‍്യ​​​​ ദി​​​​ന​​​​പ​​​​ത്രം ത​​​​നി​​​​ക്കു ന​​​​ൽ​​​​കി​​​​യ ആ​​​​ദ​​​​ര​​​​വി​​​​ൽ അ​​​​തി​​​​യാ​​​​യ സ​​​​ന്തോ​​​​ഷ​​​​മു​​​​ണ്ടെ​​​​ന്ന് മോ​​​​ഹ​​​​ൻ​​​​ലാ​​​​ൽ. ദീ​​​​പി​​​​ക​​​​യു​​​​ടെ ഉ​​​​പ​​​​ഹാ​​​​രം വ​​​​ലി​​​​യ അം​​​​ഗീ​​​​കാ​​​​ര​​​​മാ​​​​യി കാ​​​​ണു​​​​ന്നു​​​​വെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

ദാ​​​​ദാ സാ​​​​ഹെ​​​​ബ് ഫാ​​​​ൽ​​​​ക്കെ അ​​​​വാ​​​​ർ​​​​ഡ് നേ​​​​ടി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ദീ​​​​പി​​​​ക ന​​​​ൽ​​​​കി​​​​യ ഉ​​​​പ​​​​ഹാ​​​​രം കു​​​​മ​​​​ര​​​​കം ഗോ​​​​കു​​​​ലം ഗ്രാ​​​​ന്‍ഡ് റി​​​​സോ​​​​ർ​​​​ട്ടി​​​​ൽ​​​വ​​​ച്ച് ഏ​​​​റ്റു​​​​വാ​​​​ങ്ങി​​​​യ​​​​ശേ​​​​ഷം പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മോ​​​​ഹ​​​​ൻ​​​​ലാ​​​​ൽ.

രാ​​​​ഷ്‌​​​​ട്ര​​​​ദീ​​​​പി​​​​ക ലി​​​​മി​​​​റ്റ​​​​ഡ് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്‌ട​​​​ർ ഫാ. ​​​​മൈ​​​​ക്കി​​​​ൾ വെ​​​​ട്ടി​​​​ക്കാ​​​​ട്ടാ​​​​ണ് ദീ​​​​പി​​​​ക​​​​യു​​​​ടെ ഉ​​​​പ​​​​ഹാ​​​​രം മോ​​​​ഹ​​​​ൻ​​​​ലാ​​​​ലി​​​​നു സ​​​​മ്മാ​​​​നി​​​​ച്ച​​​​ത്. ചീ​​​​ഫ് ന‍്യൂ​​​​സ് എ​​​​ഡി​​​​റ്റ​​​​ർ സി.​​​​കെ. കു​​​​ര‍്യാ​​​​ച്ച​​​​ൻ, പി​​​​ആ​​​​ർ​​​​ഒ മാ​​​​ത‍്യു കൊ​​​​ല്ല​​​​മ​​​​ല​​​​ക്ക​​​​രോ​​​​ട്ട് എ​​​​ന്നി​​​​വ​​​​രും സം​​​​ബ​​​​ന്ധി​​​​ച്ചു.

ദാ​​​​ദാ സാ​​​​ഹെ​​​​ബ് ഫാ​​​​ൽ​​​​ക്കെ അ​​​​വാ​​​​ർ​​​​ഡ് പ്ര​​​​ഖ‍്യാ​​​​പ​​​​നത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് ദീ​​​​പി​​​​ക പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച വാ​​​​ർ​​​​ത്ത​​​​ക​​​​ളു​​​​ടെ കൊ​​​​ളാ​​​​ഷാ​​​​ണ് ഉ​​​​പ​​​​ഹാ​​​​ര​​​​മാ​​​​യി ന​​​​ൽ​​​​കി​​​​യ​​​​ത്. ഈ ​​​​ഉ​​​​പ​​​​ഹാ​​​​രം താ​​​​ൻ നെ​​​​ഞ്ചോ​​​​ടു ചേ​​​​ർ​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന് മോ​​​​ഹ​​​​ൻ​​​​ലാ​​​​ൽ പ​​​​റ​​​​ഞ്ഞു.

ത​​​​ന്‍റെ അ​​​​ഭി​​​​ന​​​​യജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ 25-ാം വാ​​​​ർ​​​​ഷി​​​​കം ദീ​​​​പി​​​​ക​​​​യു​​​​ടെ ആ​​​​ഭി​​​​മു​​​​ഖ‍്യ​​​​ത്തി​​​​ൽ 2003 ന​​​​വം​​​​ബ​​​​ർ 29ന് ​​​​കൊ​​​​ച്ചി ജ​​​​വ​​​​ഹ​​​​ർ​​​​ലാ​​​​ൽ നെ​​​​ഹ്റു സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ വി​​​​പു​​​​ല​​​​മാ​​​​യി ആ​​​​ഘോ​​​​ഷി​​​​ച്ച​​​​ത് മോ​​​​ഹ​​​​ൻ​​​​ലാ​​​​ൽ അ​​​​നു​​​​സ്മ​​​​രി​​​​ച്ചു.

“48 വ​​​​ർ​​​​ഷ​​​​ത്തെ ഈ ​​​​യാ​​​​ത്ര​​​​യി​​​​ൽ എ​​​​ല്ലാ​​​​വ​​​​രു​​​​ടെ​​​​യും സ്നേ​​​​ഹ​​​​വും പി​​​​ന്തു​​​​ണ​​​​യു​​​​മാ​​​​ണ് എ​​​​ന്നെ ന​​​​യി​​​​ക്കു​​​​ന്ന​​​​ത്. എ​​​​ന്‍റെ കൂ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​രും എ​​​​ന്നോ​​​​ടൊ​​​​പ്പം സ​​​​ഹ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​മെ​​​​ല്ലാ​​​​മാ​​​​ണ് എ​​​​ന്നെ പ്ര​​​​ചോ​​​​ദി​​​​പ്പി​​​​ക്കു​​​​ക​​​​യും രൂ​​​​പ​​​​പ്പെ‌​​​ടു​​​​ത്തു​​​​ക​​​​യും ചെ​​​​യ്ത​​​​ത്. അ​​​വ​​​ർ​​​ക്കെ​​​ല്ലാ​​​മാ​​​യാ​​​ണ് ദാ​​​​ദാ സാ​​​​ഹെ​​​​ബ് ഫാ​​​​ൽ​​​​ക്കെ പു​​​ര​​​സ്കാ​​​രം സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​ത്- മോ​​​ഹ​​​ൻ​​​ലാ​​​ൽ പ​​​റ​​​ഞ്ഞു.