‘മൂന്നാം നൊമ്പരം’ റിലീസ് ഇന്ന്
Friday, September 26, 2025 12:17 PM IST
യേശുവിനെക്കുറിച്ച് ആരും പറയാത്ത ഒരു കഥയുമായി “മൂന്നാം നൊമ്പരം’’ ഇന്ന് പ്രദർശനത്തിനെത്തുന്നു. പരിശുദ്ധ മറിയത്തിന്റെ ഏഴ് നൊമ്പരങ്ങളിൽ മൂന്നാമത്തെ നൊമ്പരമായ12-ാം വയസിൽ തന്റെ തിരുക്കുമാരനെ നഷ്ടപ്പെടുന്നതിനെ ഇതിവൃത്തമാക്കിയുള്ള ചലച്ചിത്രമാണിത്.
ഈ കാലഘട്ടത്തിൽ വളരെ പ്രസക്തമായ ഒരു ഇതിവൃത്തം. നഷ്ടപ്പെടുന്ന മക്കളെയോർത്ത് ദുഃഖിക്കുന്ന ധാരാളം മാതാപിതാക്കൾക്ക് ഈ സിനിമ ഒരു വഴികാട്ടിയാകുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു.
രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ജോഷി ഇല്ലത്താണ്. സെസൻ മീഡിയാ ബംഗളൂരുവിന്റെ ബാനറിൽ ജിജി കാർമ്മലേത്ത് ആണ് സിനിമയുടെ നിർമാണം. സാജൻ സൂര്യ, ധന്യ മേരി വർഗീസ്, ദിനേശ് പണിക്കർ, അംബിക മോഹൻ എന്നിവരാണ് അഭിനേതാക്കൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സിമി ജോസഫ്.