ഛോട്ടാമുംബൈയ്ക്ക് രണ്ടാം ഭാഗമുണ്ടാകുമോ? മണിയൻപിള്ള രാജു പറയുന്നു
Sunday, September 22, 2019 12:04 PM IST
ഛോട്ടാ മുംബൈയ്ക്ക് രണ്ടാം ഭാഗമുണ്ടാകുമോയെന്ന ചോദ്യത്തിന് പ്രതികരണവുമായി നടനും സിനിമയുടെ നിർമാതാക്കളിലൊരാളുമായ മണിയൻപിള്ള രാജു. ഒരു അഭിമുഖത്തിനിടെയാണ് അദ്ദേഹം മനസ്തുറന്നത്.
"ഛോട്ടാ മുംബൈയ്ക്ക് രണ്ടാം ഭാഗമുണ്ടാകാൻ സാധ്യത വളരെ കുറവാണ്. ആ സിനിമ അവിടെ തീർന്നു. അൻവർ റഷീദൊക്കെ വേറെ മേഖലയിൽ സ്വന്തമായി പടം നിർമിക്കുന്ന രീതിയിലേക്ക് മാറിപ്പോയി. അതുകൊണ്ട് സിനിമയ്ക്ക് രണ്ടാം ഭാഗമുണ്ടാകത്തേയില്ല'. മണിയൻപിള്ള രാജു പറഞ്ഞു.
മോഹൻലാൽ നായകനായി എത്തിയ ചിത്രം കൊച്ചിയിലെ ഗ്യാങ്കളുടെ കഥയാണ് പറഞ്ഞത്. കലാഭവൻ മണി, സിദ്ധിഖ്, സായികുമാർ, ഭാവന, മണിക്കുട്ടൻ, രാജൻ പി. ദേവ്, ഇന്ദ്രജിത്ത് തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അണിനിരന്നത്. ചിത്രം വൻവിജയമായിരുന്നു.