ADVERTISEMENT
ADVERTISEMENT
18
Monday
August 2025
11:28 PM IST
IST
Deepika
com
The Largest Read Malayalam Internet Daily
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
SECTIONS
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Super Character
Back to home
ഓട്ടക്കാലണയല്ലാത്ത ആടുതോമ
Saturday, October 21, 2017 10:36 PM IST
X
കാഴ്ചാസ്വാദനത്തിൽ മലയാളി പൗരുഷത്വത്തിന്റെ മൂർത്തീഭാവമായ കഥാപാത്രമാണ് മോഹൻലാലിന്റെ ആടുതോമ. കറുത്ത മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന, ചെകുത്താൻ എന്ന പേരുള്ള ലോറി ഓടിക്കുന്ന, തന്റെ ഉടുമുണ്ട് പറിച്ച് പോലീസുകാരനെ പോലും തല്ലി കിണറ്റിലിടുന്ന, റെയ്ബാൻ ഗ്ലാസ് വയ്ക്കുന്ന... വിശേഷണങ്ങൾ നിരവധിയാണ് ആടുതോമയ്ക്ക്. മോഹൻലാലിന്റെ നടന വൈഭവത്തിൽ പകരക്കാരനില്ലാത്ത വിധം വെള്ളിത്തിരയിൽ മായാജാലം സൃഷ്ടിച്ച കഥാപാത്രം രണ്ടു പതിറ്റാണ്ടിനു ശേഷവും പുതിയ തലമുറയ്ക്കുപോലും ആവേശവും ആരാധനയുമാണ് സൃഷ്ടിക്കുന്നത്.
മറ്റൊരു വിശേഷണവും ഇല്ലാതെ "ആടുതോമ’ എന്ന പേരുമാത്രം മതി സ്ഫടികം എന്ന സിനിമയും കഥപാത്രങ്ങളും പ്രേക്ഷക മനസിലെത്താൻ. ഒരു സ്ഫടികം പോലെ തന്നെ ആടുതോമയുടെ ജീവിതം വെള്ളിത്തിരയിൽ വിതറുകയായിരുന്നു ചിത്രവും. അഭിനയത്തിനപ്പുറം ആടുതോമയായി മോഹൻ ലാൽ നിറഞ്ഞാടിയപ്പോൾ ആസ്വാദന പൂർണതയാണ് ആ കഥാപാത്രം സൃഷ്ടിച്ചത്. പക്കാ കൊമേഴ്സ്യൽ ചേരുവകളെയാണ് സംവിധായകൻ ഭദ്രൻ ഉപയോഗിച്ചെങ്കിലും ക്ലാസും മാസും ഒത്തുതേരുന്ന അപൂർവ സിനിമകളിലൊന്നായി സ്ഫടികം.
ശാസ്ത്രവിദ്യകളിൽ പ്രഗത്ഭനായ തോമസ് ചാക്കോ എന്ന പതിനഞ്ചുകാരനിൽ നിന്നും ആടുതോമയെന്ന വില്ലേജ് റൗഡിയായി മാറുന്നവന്റെ മനസിൽ വേദനകളും ആത്മസംഘർഷങ്ങളും അപ്പനോടുള്ള വാശിയുമായിരുന്നു. സോപ്പുപെട്ടിയിൽ റേഡിയോയും സ്കൂൾ ബെല്ലടിക്കാനുള്ള യന്ത്രക്കൈയും നിർമ്മിച്ചവൻ കണക്കിന്റെ കാര്യത്തിൽ പോലീസുകാരന്റെ മകനേക്കാൾ പുറകിലായപ്പോൾ അധ്യാപകനായ അപ്പന്റെ ക്രൂരമായ പീഡനമായിരുന്നു ശിക്ഷ. അപ്പനൊപ്പം ചേർന്ന് രാവുണ്ണി മാഷ് അവന്റെ ഉത്തരക്കടലാസിൽ വരച്ചിട്ട ചുവപ്പിനു ചോരയെന്ന അർഥമുണ്ടെന്നതായിരുന്നു ആടുതോമയുടെ ജിവിതം കാട്ടിത്തന്നത്. താൻ കോന്പസുകൊണ്ടു കയ്യിൽ കുത്തിയ കൂട്ടുകാരനു നൽകാൻ സൂക്ഷിച്ചിരുന്ന മുത്തം വർഷങ്ങൾക്കു ശേഷം അവന്റെ അച്ഛൻ കോണ്സ്റ്റബിൾ പാച്ചുപിള്ളയുടെ കൈവെള്ളയിൽ നൽകാനും മറന്നില്ല.
ന്യായത്തിനു വേണ്ടിയാണ് തോമ എന്നും തല്ലുണ്ടാക്കിയത്. അപ്പൻ ശത്രുവായി കാണുന്പോഴും അമ്മയും സഹോദരിയും ഏറെ സ്നേഹം നൽകി. കള്ളുകുടിയും തട്ടിൻപുറത്തു ചീട്ടുകളിയും നാട്ടുവേശ്യക്കൊപ്പമുള്ള കിടപ്പുമാ യിരുന്നു ജീവിതം. സഹോദരി ജാൻസിയെ പരസ്യമായി പിടിച്ച് സ്റ്റേഷനിൽ കൊണ്ടു പോയതും വേശ്യക്കൊപ്പം ചന്തയിൽ കൂടി വിലങ്ങിട്ടു നടത്തിച്ചതുമെല്ലാം പുതിയ എസ്.ഐ കുറ്റിക്കാടനെ ശത്രുപക്ഷത്തു നിർത്തി. മകനു പകരം പതിനെട്ടാംപട്ട തെങ്ങുവെച്ച അപ്പന്റെ സെമിത്തേരിയിൽ ഇടാനായി ആ തെങ്ങിന്റെ ചുവട്ടിൽ നിന്നു തന്നെ ഒരുപിടി മണ്ണും തോമ എടുത്തു സൂക്ഷിക്കുന്നു.
ഉപ്പുകല്ലിൽ മുട്ടു കുത്തിനിന്നവനു വെള്ളം നൽകിയ കളിക്കൂട്ടുകാരി തുളസി വീണ്ടും തോമയുടെ ജീവിതത്തെ മാറ്റുകയായിരുന്നു. ഓട്ടക്കാലണയെ മൂല്യത്തിന്റെ ആരംഭമാക്കി മാറ്റിയപ്പോൾ അവൻ സ്നേഹമെന്തെന്നു തിരിച്ചറിഞ്ഞു. മകനു പകരം പതിനെട്ടാംപട്ട തെങ്ങുവെച്ച അപ്പനു ജീവിച്ചിരിക്കാൻ അർഹതയില്ലെന്നു പറഞ്ഞ് പശ്ചാത്തപിച്ച ചാക്കോ മാഷിനെ അതുവരെ കടുവ എന്ന വിളിച്ച നാവുകൊണ്ട് ഏറ്റവും സ്നേഹത്തോടെ അപ്പാ എന്നു തോമ വിളിച്ചു. കൈവിട്ടുപോയ ജീവിതം തിരിച്ചെത്തിത്തുടങ്ങിയപ്പോൾ മകനു പകരമായി അപ്പന്റെ ജീവിതം നൽകി. അപ്പനെ വെടിവെച്ച എസ്ഐയെ തോമ കൊല്ലുന്നു. പക്ഷേ, ആശുപത്രിയിൽ തോമ ഓടിയെത്തുന്പോഴേക്കും ചാക്കോ മാഷ് മരണപ്പെട്ടിരുന്നു. താൻ കൈ മുറിച്ചുമാറ്റിയ കുപ്പായത്തിനു പകരം പുതിയത് കൊണ്ടു വന്ന് അപ്പന്റെ ശരീരത്തിൽ അവൻ ഉടുപ്പിച്ചു.
മോഹൻലാലിന്റെ മീശ പിരിച്ച കഥാപാത്രങ്ങൾ നിരവധി വന്നിട്ടുണ്ടങ്കിലും അതിനൊക്ക മുകളിൽ ജനപ്രിയമാണ് ആടുതോമ. സകലകലാവല്ലഭനെങ്കിലും വകതിരിവ് വട്ടപ്പൂജ്യമെന്നായിരുന്നു തോമയെപ്പറ്റി സിനിമയിൽ ജഡ്ജിയുടെ അഭിപ്രായം. മോഹൻലാലിനൊപ്പം തന്നെ തിലകന്റെ ചാക്കോ മാഷും ഏറെ ശ്രദ്ധമായിരുന്നു. ആ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും ഫിലിം ഫെയർ അവാർഡും ആടുതോമയിലൂടെ മോഹ ൻലാലിനെ തേടിയെത്തി. പിന്നീട് തമിഴ്, തെലുങ്ക്, കന്നടയിലും സ്ഫടികം റീമേക്കു ചെയ്തെങ്കിലും ഒരു വാണിജ്യ വിജയം എന്നതിനപ്പുറം ചിത്രങ്ങൾ പ്രേക്ഷക മനസിൽ ഇടം നേടാനാവാതെ പോയത് മോഹൻലാലിന്റെ അഭിനയ വൈഭവം തന്നെയായിരുന്നു. 1993-ൽ ഭദ്രൻ സൃഷ്ടിച്ച് പ്രേക്ഷകർക്കു മുന്നിലെത്തിച്ച ആടുതോമ ഓരോ കാഴ്ചയിലും മലയാളികൾക്കു പുതുമ പകരുന്നു. ഓട്ടക്കാലണയല്ലാത്ത ആടുതോമ പ്രേക്ഷക മനസിലാണ് നിറഞ്ഞു നിൽക്കുന്നത്.
തയാറാക്കിയത്: അനൂപ് ശങ്കർ
ADVERTISEMENT
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ADVERTISEMENT
അച്ഛന്റെ മറുപടിയുമായി പിൻഗാമി
ഒരു പരാജയത്തിന്റെ രജതജൂബിലിയിലൂടെയാണ് മലയാള സിനിമ ഈ വർഷം കടന്നു പോകുന്
പൂക്കാലം വന്നപ്പോൾ
ഒരു കുടുംബ ജീവിതത്തിന്റെ വേർപിരിയലിൽ നിസഹായരായി പോകുന്ന കുറച്ചു ബാല്യങ്ങള
പത്തി വിടർത്തി പാമ്പ് ജോസ്
ബിജു മേനോൻ എന്ന നടൻ ഇന്നു പ്രേക്ഷകരുടെ പ്രിയ നായകനാണ്. കോമഡിയിലും ആക്ഷകനില
കടിഞ്ഞാണില്ലാത്ത കാട്ടുകുതിര
കടിഞ്ഞാണില്ലാത്ത കാട്ടുകുതിരയെ പോലെയായിരുന്നു കൊച്ചുവാവയുടെ ജീവിതം. അയാൾ മ
നിത്യയൗവനം തേടി വയനാടൻ തമ്പാൻ
മിത്തുകളും പുരാണ ഇതിഹാസങ്ങളും സിനിമകളാകുന്പോൾ കാഴ്ചാനുഭവത്തിൽ പുതിയ രസം പ
സിന്ധു, ഞാൻ എന്നും ഏകനാണ്..
തന്റെ പ്രണയിനിയെ "മൃദുലേ... ഹൃദയ മുരളിൽ ഒഴുകി വാ’ എന്നു സ്നേഹവായ്പോടെ വിളിക
പവിത്രം, ചേട്ടച്ഛന്റെ ഹൃദയം
ചായക്കൂട്ടുകളുടെ അലങ്കാരമില്ലാതെ നടനഭാവത്തെ വിതറുന്പോഴാണ് അനുവാചകരുടെ മ
യവനികയിലെ തബലിസ്റ്റ് അയ്യപ്പൻ
കേൾവികേട്ടൊരു തബലിസ്റ്റാണ് അയ്യപ്പൻ. തന്റെ കൈവിരലുകളിൽ തീർക്കുന്ന മാന്ത്രി
ചിരിച്ചട്ടമ്പിയായ ദശമൂലം ദാമു
വെള്ളിത്തിരയിൽനിന്നും ഹൃദയത്തിൽ ഇടം പിടിച്ച നിരവധി കഥാപാത്രങ്ങൾ നമുക്കുണ്ട്.
ജനനായകൻ കൃഷ്ണകുമാർ
ജനപ്രിയ നായകൻ എന്ന പട്ടത്തിന് എന്നും മലയാളത്തിൽ അർഹനായ നടനാണ് ദിലീപ്. കോമ
ഇരട്ടച്ചങ്കനായ ഈപ്പച്ചൻ
ഒരു കഥാപാത്രം ഒരു വലിയ ജനക്കൂട്ടത്തിന്റെ മനസ് കീഴടക്കണമെങ്കിൽ സിനിമയിൽ മു
പപ്പേട്ടന്റെ മനസും സ്നേഹവും
"പേരറിയൊത്തൊരു നൊന്പരത്തെ പ്രേമമെന്നാരോ വളിച്ചു, മണ്ണിൽ വീണുടയുന്ന തേൻ കുട
ശാപമോക്ഷം തേടി റിച്ചി
തലയ്ക്കുമുകളിൽ ശാപക്കെടുതികൾ വന്നതറിയാതെ മദിച്ചു നടന്നൊരു കാലം. പക്ഷേ, നില
സാഗർ കഥയെഴുതുകയാണ്..
""സാഗർ കോട്ടപ്പുറം എന്ന കഥാപാത്രം ലോകത്ത് ഏതെങ്കിലും ഒരു നടൻ ചെയ്തു കാണിച്ചാൽ
തൊഴിലാളികളുടെ മുഖ്യൻ സി.കെ
പരുക്കൻ ശബ്ദ ത്താലും മുറിപ്പാടുള്ള നെറ്റിയിലെ നേരിയ ചലനം കൊണ്ടുപോലും ക്രൗര്യവ
ജനപ്രിയനായ കുഞ്ഞച്ചൻ
അച്ചായൻ കഥാപാത്രങ്ങൾ പലകുറി പയറ്റിത്തെളിഞ്ഞ മണ്ണാണ് മലയാള സിനിമ. താര രാജക്
ജീവിതങ്ങളെ തൊട്ടുതലോടുന്ന ചാർലി
ഒരു കാറ്റായും കടലായും മായയായും മരീചികയായും ചാർലി പല ജീവിതങ്ങളിൽ മിന്നി മറയാ
സലീമിനെപ്പോലെ ശന്തനുവും
പ്രണയത്തിന്റെ നോവു പകരുന്നതായിരുന്നു സലിമിന്റെയും അനാർക്കലിയുടേയും ജീവിതം
പൊട്ടക്കന്നാസും കീറക്കടലാസും
സാഗരം മനസിലുണ്ടെങ്കിലും... കരയുവാൻ ഞങ്ങളിൽ കണ്ണുനീരില്ല... കന്നാസും കടലാസും
പ്രിയങ്കരനായ ഓമനക്കുട്ടൻ
കലയുടെ സ്വീകാര്യതയാണ് ഓരോ കലാകാരനേയും ജനപ്രിയനാക്കുന്നത്. ചിലർ സുരക്ഷിതമ
കാക്കോത്തിക്കാവിലെ കാക്കോത്തി
പുഴയിലെ വെള്ളാരംകല്ല് ഇലയിൽ പൊതിഞ്ഞു കാവിൽ കൊണ്ടുവെച്ച് കാക്കോത്തിയോട് പ്രാ
എന്റെ കൂട്ടുകാരി ശാലിനി
ജീവിതത്തിൽ എന്നും ചേർത്തുവയ്ക്കപ്പെടുന്ന സൗഹൃദങ്ങൾ ഒരിക്കൽ മാത്രം സംഭവിക്കുന
സ്നേഹം നിഷേധിക്കപ്പെട്ട എസ്.പി
ചതിയുടെ കളിക്കളത്തിൽ എല്ലാം നഷ്ടപ്പെട്ടവനായിരുന്നു സത്യപ്രതാപൻ. മറ്റാരോ തീ
നവംബറിന്റെ നഷ്ടമായ മീര
പ്രകൃതിയുടെ പ്രണയകാലമാണ് നവംബർ മാസം. മഞ്ഞിന്റെ പുതപ്പിനെ പുണർന്ന് വസന്തത്ത
അരികെ എന്നും അനുരാധ
അരികിൽ നിന്ന് പ്രണയം അറിഞ്ഞതാണ് അനുരാധ. അത് അനുഭവിച്ചറിയാൻ അവൾക്കു സാധിച്ച
ജീവിതവും മിഥ്യയായ വേണുഗോപാൽ
ഇന്നലെകളിൽ അപ്രതീക്ഷിതമായി വന്നുചേർന്ന സ്നേഹ നിമിഷങ്ങൾ. ഒരു സ്വപ്നത്തിന്റെ
പൊയ്മുഖമില്ലാത്ത നാരായണൻകുട്ടി
കേളികൊട്ടിന്റെ താളലയമായിരുന്നു നാരായണൻകുട്ടിയുടെ മനസാകെ. തന്റെ കുറവിനെ വേദനയെ ഇല്ലായ്മയെ അറിഞ്ഞു
ശിവപുരത്തെ ദിഗംബരൻ
ദിക്കുകളെ അംബരമാക്കുന്നവനാണ് ശിവപുരത്തെ ദിഗംബരൻ. നിത്യ ബ്രഹ്മചാരിയായ അവൻ വിവസ്ത്രനാണ്. കൈലാസ നാഥനായ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആമസോണ് ഓഫറുകളറിയാന്
ലിങ്കില് ക്ലിക്ക് ചെയ്യുക
ADVERTISEMENT
INSIDE
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
ADVERTISEMENT
LATEST NEWS
അഭിപ്രായ വ്യത്യാസങ്ങൾ തർക്കങ്ങളായി മാറരുത്; ചൈനീസ് വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ്. ജയ്ശങ്കർ
ഗാസയിൽ സമാധാനം: വെടിനിർത്തലിന് സമ്മതിച്ച് ഹമാസ്; ബന്ദികളെ കൈമാറും
"കെഎസ്ആർടിസിയുടെ 500 ബസുകൾ കുട്ടപ്പനാക്കിയിട്ടുണ്ട്'; സ്വകാര്യ ബസുടമകൾ സമരം പ്രഖ്യാപിച്ചാൽ നേരിടുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ
ഓൺലൈൻ ഗെയിമിന് അടിമ; സ്കൂൾ ജീവനക്കാരൻ ജീവനൊടുക്കി
ഇതൊക്കെ എന്നാണ് ചെയ്യുക.. സുതാര്യമായ തെരഞ്ഞെടുപ്പാണോ ലക്ഷ്യം?: കമ്മീഷനോട് ചോദ്യങ്ങളുമായി സ്റ്റാലിന്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
Latest News
Local News
Back
Local News
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
Kerala
National
International
Business
Sports
Obituary
Editorial
Leader Page
NRI
Back
NRI
GULF EDITION
AMERICAS
Europe
Australia & Oceania
Middle East & Gulf
Delhi
Banglore
Health
Back
Health
Family Health
Fitness
Ayurveda
Women's Corner
Doctor Speaks
Sex
University News
Samskarikam
Back
Samskarikam
Short Story
Article
Poetry
Book Review
Movies
Career
Travel
Agri
Book Review
TODAYS STORY
Special Feature
Special News
Charity News
Tax News
Religion
Cartoon
Maveli Nadu
Jeevitha Vijayam
Daily Quiz
Smart Student
Out of Range
Videos
Shorts
Viral
Back
Viral
Viral
Kauthukam
Special
Video
Letters
Responses
Trade Rate
Exchange Rate
Technology
Auto Spot
E-Shopping
Allied Publications
E-Paper
RASHTRA DEEPIKA
SUNDAY DEEPIKA
Back
SUNDAY DEEPIKA
Sunday Special
Vayanasala
Chintavishayam
Kauthukam
Feature
Family Vision
Special News
Youth Special
STHREEDHANAM
CAREER DEEPIKA
Chocolate
Student Reporter
Smart Student
English Edition
Deepika Matrimony
Deepika Calendar
Online Advertising
Classifieds
Back Issues
Court Notice
RDLERP
About Us
Send Your Greetings
Stringer Login
Follow
Today's E-paper
Read Now
©2025 Deepika. All Rights Reserved
Powered by
RASHTRA DEEPIKA LTD