ഉലകനായകന്റെ ഇഷ്ടനടൻ ഫഹദ്
Saturday, November 9, 2019 12:20 PM IST
ഉലകനായകൻ കമൽഹാസന് ഏറ്റവും ഇഷ്ടപ്പെട്ട മലയാള നടൻ ഫഹദ് ഫാസിൽ ആണത്രേ. മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിനാണ് താരം ഇങ്ങനെ ഒരു മറുപടി പറഞ്ഞത്.
ഹിന്ദിയില്‍ നവാസുദ്ദീന്‍ സിദ്ദിഖിയും ശശാങ്ക് അറോറയുമാണ് ഇഷ്ട താരങ്ങൾ. തമിഴില്‍ ആരെയാണെന്നുള്ള കാര്യം പറയുന്നില്ലെന്നും കമല്‍ ഹാസന് പ്രതികരിച്ചു.