ബാങ്ക് മോഷണം നടത്താൻ ദുൽഖർ സൽമാൻ; ലക്കി ഭാസ്കർ ടീസർ
Friday, April 12, 2024 10:00 AM IST
ദുൽഖർ സൽമാൻ നായകനായെത്തുന്ന തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ടീസർ എത്തി. വെങ്കി അട്ലുരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്കർ ആയിട്ടാണ് ദുൽഖർ എത്തുന്നത്. കിംഗ് ഓഫ് കൊത്തയ്ക്കു ശേഷം ദുൽഖർ സൽമാന്റേതായി റിലീസിനെത്തുന്ന ചിത്രം കൂടിയാണിത്.
ബാങ്ക് കൊളളയും അതേ തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നതെന്നാണ് സൂചന.
മീനാക്ഷി ചൗദരിയാണ് നായിക. സംഗീതം ജി.വി. പ്രകാശ്. നിമിഷ് രവിയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് നവീൻ നൂലി.
ജൂലൈ മാസം തിയറ്ററുകളിലെത്തുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം എന്നീ ഭാഷകളില്‍ റിലീസ് ചെയ്യും.