മുഖ്യമന്ത്രിയാകാൻ മമ്മൂട്ടി
Thursday, September 12, 2019 10:51 AM IST
മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തിൽ അഭിനയിക്കുന്ന ചിത്രമാണ് "വൺ'. ചിറകൊടിഞ്ഞ കിനാവുകൾക്ക് ശേഷം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വൺ. ബോബി സഞ്ജയ് ടീമാണ് രചന നിർവഹിക്കുന്നത്.
ഒക്ടോബർ മധ്യത്തോടെ ചിത്രീകരണമാരംഭിക്കും. തിരുവനന്തപുരവും എറണാകുളവുമാണ് പ്രധാന ലൊക്കേഷനുകൾ. ഇച്ചായീസ് പ്രൊഡക്ഷൻസാണ് വൺ നിർമിക്കുന്നത്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്ക് എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് ഇപ്പോൾ മമ്മൂട്ടി.