ആ ​വോ​യി​സ് മെ​സേ​ജ് ഇ​ന്നും നി​ധി​പോ​ലെ സൂ​ക്ഷി​ക്കു​ന്നു
Saturday, February 27, 2021 4:50 PM IST
രാ​ജീ​വ് ര​വി സം​വി​ധാ​നം ചെ​യ്ത ദു​ൽ​ഖ​ർ ചി​ത്രം ക​മ്മ​ട്ടി​പ്പാ​ട​ത്തി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി​യ ന​ട​നാ​ണ് മ​ണി​ക​ണ്ഠ​ൻ ആ​ചാ​രി. ചി​ത്ര​ത്തി​ലെ വേ​ഷം ഏ​റെ പ്ര​ശം​സ നേ​ടി​യി​രു​ന്നു. ഇ​പ്പോ​ഴി​താ ദു​ൽ​ഖ​റു​മാ​യു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തു​ക​യാ​ണ് മ​ണി​ക​ണ്ഠ​ൻ.

ത​ന്‍റെ അ​ടു​ത്ത ചി​ത്ര​ത്തി​നാ​യി പ്രാ​ർ​ഥി​ക്ക​ണ​മെ​ന്ന് ദു​ൽ​ഖ​റി​നോ​ട് അ​ഭ്യ​ർ​ഥി​ച്ച​പ്പോ​ൾ അ​ദ്ദേ​ഹം തി​രി​കെ വോ​യി​സ് മെ​സേ​ജ് അ​യ​ച്ചു. ഈ ​സ​ന്ദേ​ശം ഇ​പ്പോ​ഴും നി​ധി​പോ​ലെ സൂ​ക്ഷി​ക്കു​ക​യാ​ണെ​ന്നും മ​ണി​ക​ണ്ഠ​ൻ പ​റ​ഞ്ഞു.

"ക​മ്മ​ട്ടി​പ്പാ​ട​ത്തി​നു ശേ​ഷം അ​യാ​ള്‍ ജീ​വി​ച്ചി​രി​പ്പു​ണ്ട് എ​ന്ന സി​നി​മ ഇ​റ​ങ്ങും മു​മ്പേ ഞാ​ന്‍ ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന് ഒ​രു വോ​യി​സ് മെ​സേ​ജ് അ​യ​ച്ചു. ഞാ​ന്‍ വോ​യി​സ് മെ​സേ​ജി​ന്‍റെ ആ​ളാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യി​ട്ടാ​വാം ദു​ല്‍​ഖ​റും എ​നി​ക്ക് തി​രി​ച്ച് വോ​യി​സ് മെ​സേ​ജ് അ​യ​ച്ച​ത്. സാ​ര്‍ എ​ന്‍റെ സി​നി​മ പ​ത്താം തീ​യ​തി റി​ലീ​സാ​ണ് പ്രാ​ര്‍​ഥ​ന​യു​ണ്ടാ​വ​ണം എ​ന്നാ​യി​രു​ന്നു എ​ന്‍റെ വോ​യി​സ് മെ​സേ​ജ്. ഉ​ട​ന്‍ ത​ന്നെ ദു​ല്‍​ഖ​റി​ന്‍റെ മ​റു​പ​ടി​യും വ​ന്നു. മ​ണി​ക​ണ്ഠ​ന്‍ ചേ​ട്ടാ, എ​ന്നെ ദ​യ​വ് ചെ​യ്ത് സാ​ര്‍ എ​ന്ന് വി​ളി​ക്ക​രു​ത്. പു​തി​യ ചി​ത്ര​ത്തി​ന് എ​ല്ലാ ആ​ശം​സ​ക​ളും, ഞാ​ന്‍ ഇ​പ്പോ​ള്‍ നാ​ട്ടി​ല്‍ ഇ​ല്ല. വ​രു​മ്പോ​ള്‍ നേ​രി​ല്‍ കാ​ണാം. ആ ​വോ​യി​സ് മെ​സേ​ജ് ഒ​രു നി​ധി പോ​ലെ ഞാ​ന്‍ ഇ​ന്നും സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്.'- മ​ണി​ക​ണ്ഠ​ന്‍ ആ​ചാ​രി പ​റ​യു​ന്നു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.