വരുന്നു മരട് 357
Friday, January 10, 2020 11:04 AM IST
കേരളത്തിൽ ഏറെ വിവാദമുയർത്തിയ മരട് വിഷയത്തെ ആസ്പദമാക്കി സിനിമയൊരുങ്ങുന്നു. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് മരട് 357 എന്നാണ് പേര്. ജയറാം നായകനായ പട്ടാഭിരാമൻ എന്ന സിനിമയ്ക്ക് ശേഷം കണ്ണൻ താമരക്കുളം ഒരുക്കുന്ന സിനിമയാണിത്.
"വിധി കഴിയുമ്പോൾ വിചാരണ തുടങ്ങുന്നു' എന്നാണ് സിനിമയുടെ പേരിന്റെ ടാഗ്ലൈൻ. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടിട്ടുണ്ട്. അബാം മൂവിസിന്റെ ബാനറിൽ ഏബ്രഹാം മാത്യുവാണ് സിനിമ നിർമിക്കുന്നത്. ചിത്രത്തിലെ താരങ്ങൾ ആരൊക്കയാണെന്ന് വ്യക്തമല്ല.