ച​വി​ട്ടു​കൊ​ണ്ട് ട്രെ​യി​നി​ൽ നി​ന്ന് വീ​ണു; ആ​ദ്യം ഓ​ടി​യെ​ത്തി​യ​ത് മോ​ഹ​ൻ​ലാ​ൽ
Saturday, September 5, 2020 3:56 PM IST
ന​ന്പ​ർ 20 മ​ദ്രാ​സ് മെ​യി​ൽ എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ന​ട​ന്ന അ​പ​ക​ട​ത്തെ​ക്കു​റി​ച്ചും മോ​ഹ​ൻ​ലാ​ൽ ത​ന്നെ ര​ക്ഷ​ക​നാ​യി ഓ​ടി എ​ത്തി​യ​തി​നെ​ക്കു​റി​ച്ചും സം​വി​ധാ​യ​ക​ൻ ജോ​ഷി ഒ​രി​ക്ക​ൽ പ​റ​ഞ്ഞു.

ജോ​ഷി​യു​ടെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ... ചാ​റ്റ​ൽ മ​ഴ പെ​യ്ത ദി​വ​സ​മാ​ണ് ന​ന്പ​ർ 20 മ​ദ്രാ​സ് മെ​യി​ൽ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ക്ലൈ​മാ​ക്സി​ലെ ഫൈ​റ്റ് സീ​ൻ ഷൂ​ട്ട് ചെ​യ്ത​ത്. ട്രെ​യി​ൻ ക​ന്പാ​ർ​ട്ട്മെ​ന്‍റി​ൽ ആ​ണ് ഫൈ​റ്റ് ന​ട​ക്കു​ന്ന​ത്. ബാ​ഷ​യാ​ണ് സ്റ്റ​ണ്ട് മാ​സ്റ്റ​ർ.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ടീ​മി​ലെ ഒ​രം​ഗ​ത്തെ ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ട്രെ​യി​നി​ന്‍റെ വാ​തി​ലി​ൽ നി​ന്ന് മോ​ഹ​ൻ​ലാ​ൽ ച​വി​ട്ടി താ​ഴെ​യി​ടു​ന്ന രം​ഗ​മാ​ണ് ഷൂ​ട്ട് ചെ​യ്യു​ന്ന​ത്. ഒ​ന്ന് ര​ണ്ടു വ​ട്ടം റി​ഹേ​ഴ്സ​ൽ ന​ട​ന്നു. മോ​ഹ​ൻ​ലാ​ൽ ചെ​റു​താ​യി ച​വി​ട്ടു​ന്പോ​ൾ ക​ന്പി​യി​ൽ പി​ടി​ച്ച് അ​ദ്ദേ​ഹം കു​നി​യ​ണം അ​താ​യി​രു​ന്നു സീ​ൻ.

ടേ​ക്കി​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ ച​വി​ട്ടു​കൊ​ണ്ട് അ​യാ​ൾ​ക്ക് വാ​തി​ൽ​പ്പ​ടി​യി​ൽ പി​ടി​കി​ട്ടി​യി​ല്ല. ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ട്രെ​യി​നി​ൽ നി​ന്ന് അ​യാ​ൾ തെ​റി​ച്ചു വീ​ണു. ട്രെ​യി​ൻ ച​ങ്ങ​ല വ​ലി​ച്ചു നി​ർ​ത്തി​യ​പ്പോ​ൾ അ​പ​ക​ട​സ്ഥ​ല​ത്ത് നി​ന്ന് ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ പി​ന്നി​ട്ടി​രു​ന്നു.

സ്ഥ​ല​ത്ത് ക​ന​ത്ത മ​ഴ​യു​ണ്ടാ​യി​രു​ന്നു. കൂ​രി​രു​ട്ട്, ചെ​ളി നി​റ​ഞ്ഞ വ​ഴി, ഇ​ഴ ജ​ന്തു​ക്ക​ളു​ടെ ശ​ല്യ​വു​മു​ണ്ട്. എ​ന്നി​ട്ടും അ​പ​ക​ട​സ്ഥ​ല​ത്തേ​ക്ക് ആ​ദ്യം ഓ​ടി​യെ​ത്തി​യ​ത് മോ​ഹ​ൻ​ലാ​ൽ ആ​ണ്. ട്രാ​ക്കി​ന​രി​കി​ൽ ഒ​രു കു​റ്റി​ക്കാ​ട്ടി​ൽ കി​ട​ന്നി​രു​ന്ന അ​യാ​ളെ വാ​രി​യെ​ടു​ത്ത് മോ​ഹ​ൻ​ലാ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് ഓ​ടി.

ഭാ​ഗ്യം​കൊ​ണ്ട് ജീ​വ​ൻ തി​രി​ച്ചു​കി​ട്ടി. കൈ​യും കാ​ലും ഒ​ടി​ഞ്ഞി​രു​ന്നു. ന​ട്ടെ​ല്ലി​നും പ​രി​ക്കേ​റ്റു. ഒ​രു മാ​സ​ത്തെ ചി​കി​ത്സ വേ​ണ്ടി വ​ന്നു ആ​ശു​പ​ത്രി വി​ടാ​ൻ. സാ​ന്പ​ത്തി​ക​മാ​യും അ​ദ്ദേ​ഹ​ത്തെ മോ​ഹ​ൻ​ലാ​ൽ സ​ഹാ​യി​ച്ചു- ജോ​ഷി പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.