മോഹൻലാലിന്റെ ആഗ്രഹം നടത്തിക്കൊടുത്ത സത്യൻ അന്തിക്കാട്
Thursday, October 15, 2020 5:08 PM IST
സന്മനസുള്ളവർക്ക് സമാധാനം എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽവെച്ച് സത്യൻ അന്തിക്കാടിനോട് മോഹൻലാൽ വളരെ സീരിയസായി ഒരു ആഗ്രഹം പറയുകയുണ്ടായി.
സത്യൻ അന്തിക്കാട് തന്നെയാണ് ഇക്കാര്യം ഒരിക്കൽ വെളിപ്പെടുത്തിയത്. എനിക്ക് വായന വളരെകുറവാണ് അതുകൊണ്ട് കുറേ നല്ല പുസ്തകങ്ങൾ വായിക്കണമെന്നായിരുന്നു മോഹൻലാൽ സത്യൻ അന്തിക്കാടിനോട് പങ്കുവച്ച ആഗ്രഹം.
ലാലിന്റെ ആഗ്രഹം തീവ്രമാണെന്ന് മനസിലാക്കിയ സത്യൻ അന്തിക്കാട് ഒരു പുസ്തകക്കടയിൽ പോയി ലാലിന് വായിക്കാൻ വേണ്ടി കുറേ നല്ല പുസ്തങ്ങൾ വാങ്ങിച്ചു. പക്ഷേ ഇന്നുവരെയും ലാൽ ആ പുസ്തകങ്ങളൊന്നും കൈകൊണ്ട് തൊട്ടിട്ടില്ല എന്നാണ് സത്യൻ അന്തിക്കാടിന്റെ പരാതി. പുസ്തകങ്ങൾ വാങ്ങിച്ചപ്പോൾ ശ്രീനിവാസൻ സത്യൻ അന്തിക്കാടിനോട് ചോദിച്ചിരുന്നു
“ആർക്കാണ് സത്യാ ഈപുസ്തകങ്ങളൊക്കെ വാങ്ങിക്കുന്നതെന്ന്’? ലാലിനാണെന്ന് പറഞ്ഞപ്പോൾ “അയാൾ ഇതൊക്കെ വായിക്കാനാണോ’ എന്നായിരുന്നു ശ്രീനിയുടെ മറുചോദ്യം.
വാങ്ങിക്കൊടുത്ത പുസ്തകങ്ങളൊന്നും ലാൽ വായിച്ചിട്ടില്ല എന്ന് മാത്രമല്ല വാങ്ങിച്ച പുസ്തകത്തിന്റെ പൈസ ഇതുവരെയും തന്നിട്ടില്ലായെന്നും സത്യൻ അന്തിക്കാട് ചിരിയോടെ പങ്കുവയ്ക്കുന്നു.