നാ​ലാം ന​ദി ഡി​ജി​റ്റ​ല്‍ റി​ലീ​സിനൊരു​ങ്ങു​ന്നു
Thursday, May 21, 2020 1:22 PM IST
ആ​ര്‍​കെ ഡ്രീം​വെ​സ്റ്റ് തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്ത നാ​ലാം ന​ദി ആ​മ​സോ​ണ്‍ പ്രൈ​മി​ല്‍ ഡി​ജി​റ്റ​ല്‍ റി​ലീ​സി​നൊ​രു​ങ്ങു​ന്നു.

അ​ടി​ച്ച​മ​ര്‍​ത്ത​ലി​ന്റെ​യും അ​ടി​മ​ത്വ​ത്തി​ന്‍റെ​യും ക​ഷ്ട​പ്പാ​ട് നി​റ​ഞ്ഞ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​ത​ത്തി​ലേ​ക്ക് ആ​ദ്യം ക​മ്മ്യൂ​ണി​സ​വും പി​ന്നീ​ട് ന​ക്‌​സ​ലി​സ​വും ക​ട​ന്നു വ​രു​ന്ന​തും അ​ത് അ​വ​രു​ടെ ജീ​വി​ത​ത്തി​ലേ​ല്പി​ക്കു​ന്ന മാ​റ്റ​ങ്ങ​ളും ചി​ല യ​ഥാ​ര്‍​ത്ഥ സം​ഭ​വ​ങ്ങ​ളു​ടെ വി​ദൂ​ര​പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​റ​യു​ക​യാ​ണ് നാ​ലാം ന​ദി.

ദി​പു​ല്‍, മാ​ത്യു, നീ​തു ച​ന്ദ്ര​ന്‍, ബൈ​ജു ബാ​ല, രാ​ഹു​ല്‍ കൃ​ഷ്ണ, മോ​ഹ​ന്‍ ഒ​ല്ലൂ​ര്‍, ശ​ബ​രി വി​ശ്വം എ​ന്നി​വ​രാ​ണ് സി​നി​മ​യി​ല്‍ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഡ്രീം​വെ​സ്റ്റ് ഗ്ലോ​ബ​ലി​ന്‍റെ ബാ​ന​റി​ല്‍ ജോ​ണ്‍​സ​ണ്‍ ത​ങ്ക​ച്ച​നും ഡോ. ​ജോ​ര്‍​ജ്ജ് വ​ര്‍​ക്കി​യു​മാ​ണ് ചി​ത്രം നി​ര്‍​മി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.