ഹോട്ടാണെന്ന് ആളുകൾ പറയുന്നത് കേൾക്കാൻ ഇഷ്ടമല്ല: നമിത പ്രമോദ്
Tuesday, January 21, 2020 12:16 PM IST
താൻ ഹോട്ടാണെന്ന് ആളുകൾ പറയുന്നത് കേൾക്കാൻ ഇഷ്ടമല്ലെന്ന് നടി നമിത പ്രമോദ്. ഒരു അഭിമുഖത്തിനിടെയാണ് താരം മനസ് തുറന്നത്. ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള കമന്റ് ഏതാണെന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായാണ് താരം പ്രതികരിച്ചത്.
ഒരു അവാർഡ് ദാന ചടങ്ങിലോ മറ്റ് ആരെങ്കിലും അങ്ങനെ വിശേഷിപ്പിച്ചാൽ ചിരിച്ച് നന്ദി പറയുമായിരിക്കും എന്നാൽ മനസിൽ വലിയ സന്തോഷമൊന്നും തോന്നില്ലെന്നും താരം വ്യക്തമാക്കി.
അൽമല്ലു ആണ് റിലീസ് ചെയ്ത നമിത പ്രമോദിന്റെ ചിത്രം. ബോബൻ സാമുവൽ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. പ്രവാസിയായ മലയാളി പെണ്‍കുട്ടിയുടെ കഥാപാത്രത്തെയാണ് സിനിമയിൽ നമിത അവതരിപ്പിക്കുന്നത്.