വി​സ്മ​യ​ത്തു​മ്പ​ത്തും ഫാ​സി​ലും പി​ന്നെ ന​യ​ൻ​താ​ര​യു​ടെ ആ​ശ​ങ്ക​യും
Thursday, November 19, 2020 7:23 PM IST
സ​ത്യ​ൻ അ​ന്തി​ക്കാ​ട് സം​വി​ധാ​നം ചെ​യ്ത മ​ന​സി​ന​ക്ക​രെ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി തെ​ന്നി​ന്ത്യ​ൻ താ​ര​റാ​ണി​യാ​യി ഉ​യ​ർ​ന്നു വ​ന്ന ന​ടി​യാ​ണ് ന​യ​ൻ​താ​ര. തി​രു​വ​ല്ല​ക്കാ​രി​യാ​യ ഡ​യാ​ന കു​ര്യ​ന്‍ സി​നി​മ​യി​ലെ​ത്തി​യ​പ്പോ​ള്‍ ന​യ​ന്‍​താ​ര​യാ​വു​ക​യാ​യി​രു​ന്നു.

സി​നി​മ​യി​ൽ വ​ന്ന കാ​ല​ത്ത് ത​ന്‍റെ അ​ഭി​ന​യ​ത്തി​ൽ ന​യ​ൻ​താ​ര​യ്ക്ക് അ​ത്ര ആ​ത്മ​വി​ശ്വാ​സം ഇ​ല്ലാ​യി​രു​ന്നു​വെ​ന്ന് സ​ത്യ​ൻ അ​ന്തി​ക്കാ​ട് വെ​ളി​പ്പെ​ടു​ത്തു​ന്നു.

""മ​ന​സി​ന​ക്ക​രെ​യ്ക്ക് ശേ​ഷം വി​സ്മ​യ​ത്തു​മ്പ​ത്തി​ലാ​യി​രു​ന്നു താ​രം അ​ഭി​ന​യി​ച്ച​ത്. മോ​ഹ​ന്‍​ലാ​ലാ​യി​രു​ന്നു ചി​ത്ര​ത്തി​ലെ നാ​യ​ക​ന്‍. ഈ ​സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ട​യി​ല്‍ ന​യ​ന്‍​താ​ര ത​ന്നെ വി​ളി​ച്ചി​രു​ന്നു​വെ​ന്നും മ​ന​സി​ലെ ആ​ശ​ങ്ക പ​ങ്കു​വെ​ച്ചി​രു​ന്നു​വെ​ന്നും സ​ത്യ​ന്‍ അ​ന്തി​ക്കാ​ട് പ​റ​യു​ന്നു.

ഫാ​സി​ല്‍ ത​ന്‍റെ അ​ഭി​ന​യ​ത്തി​ല്‍ തൃ​പ്ത​നാ​വു​ന്നി​ല്ലേ​യെ​ന്ന ത​ര​ത്തി​ലു​ള്ള ആ​ശ​ങ്ക​ക​ളാ​യി​രു​ന്നു ന​യ​ന്‍​താ​ര​യ്ക്കു​ണ്ടാ​യി​രു​ന്ന​ത്. ലൊ​ക്കേ​ഷ​നി​ല്‍ പൊ​തു​വേ ന​ല്ല അ​ന്ത​രീ​ക്ഷ​മാ​ണ് എ​ല്ലാ​വ​രും വ​ള​രെ സ്നേ​ഹ​ത്തോ​ടെ​യാ​ണ് പെ​രു​മാ​റു​ന്ന​ത്, എ​ങ്കി​ലും എ​ന്‍റെ അ​ഭി​ന​യ​ത്തി​ൽ ഫാ​സി​ൽ സാ​ർ തൃ​പ്ത​ന​ല്ല എ​ന്നൊ​രു തോ​ന്ന​ല്‍. ന​യ​ൻ താ​ര വി​ഷ​മ​ത്തോ​ടെ പ​റ​ഞ്ഞു നി​ർ​ത്തി.

"ഫാ​സി​ൽ അ​ങ്ങ​നെ പ​റ​ഞ്ഞോ" എ​ന്നു ഞാ​ൻ ചോ​ദി​ച്ചു, "പ​റ​ഞ്ഞി​ല്ല, മ​ട്ടും ഭാ​വ​വും ക​ണ്ടി​ട്ട് അ​ങ്ങ​നെ​യൊ​രു സം​ശ​യം" ,"എ​ങ്കി​ൽ ‘ അ​ക്കാ​ര്യം ഫാ​സി​ലി​നോ​ട് പ​റ​യൂ" എ​ന്ന് ഞാ​ൻ പ​റ​ഞ്ഞു. ഒ​രു മ​ടി​യു​മി​ല്ലാ​തെ അ​ന്ന് ത​ന്നെ ന​യ​ൻ​താ​ര അ​തു പ​റ​യു​ക​യും ചെ​യ്തു.

അ​പ്പു​റ​ത്ത് പി​ന്നെ ന​യ​ൻ​താ​ര​യു​ടെ ഫോ​ണി​ൽ നി​ന്ന് എ​ന്നെ വി​ളി​ക്കു​ന്ന​ത് ഫാ​സി​ൽ ത​ന്നെ​യാ​ണ്. ചി​രി​ച്ചു കൊ​ണ്ട് ഫാ​സി​ൽ പ​റ​ഞ്ഞു. "ഞാ​ൻ പ്ര​തീ​ക്ഷി​ച്ച​തി​ലും ന​ന്നാ​യി​ട്ടാ​ണ് ഈ ​കു​ട്ടി അ​ഭി​ന​യി​ക്കു​ന്ന​ത്. എ​ന്ത് നി​ഷ്ക​ള​ങ്ക​മാ​യ നോ​ട്ട​മാ​ണ്. ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ടി​യും വി​ഹ്വ​ല​ത​ക​ളു​മൊ​ക്കെ എ​ത്ര അ​നാ​യാ​സ​മാ​യാ​ണ് മു​ഖ​ത്ത് പ്ര​തി​ഫ​ലി​ക്കു​ന്ന​ത്, ഞാ​ന​ത് പ​റ​ഞ്ഞി​രു​ന്നി​ല്ല. എ​ന്നേ​യു​ള്ളൂ.''- സ​ത്യ​ന്‍ അ​ന്തി​ക്കാ​ട് പ​റ​യു​ന്നു.

അ​ങ്ങ​നെ ഫാ​സി​ലി​ന്‍റെ വാ​ക്കു​ക​ൾ കേ​ട്ടു ന​യ​ന്‍‌​താ​ര​യ്ക്ക് സ​ന്തോ​ഷ​മാ​യെ​ന്നും സ​ത്യ​ന്‍ അ​ന്തി​ക്കാ​ട് പ​റ​യു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.