കൂ​ട​ത്താ​യി: സി​നി​മ​യ്ക്കും സീ​രി​യ​ലി​നും സ്റ്റേ ​ഇ​ല്ല
Monday, January 13, 2020 2:31 PM IST
കൂ​ട​ത്താ​യി കേ​സ് അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള സി​നി​മ​യ്ക്കും സീ​രി​യ​ലി​നും കോ​ട​തി സ്റ്റേ ​അ​നു​വ​ദി​ച്ചി​ല്ല. കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​ന്പ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സി​നി​മ​യും സീ​രി​യ​ലും സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​സി​ലെ മു​ഖ്യ​പ്ര​തി​യായ ജോ​ളി​യു​ടെ മ​ക്ക​ൾ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ എ​തി​ർ​ക​ക്ഷി​ക​ൾ​ക്ക് നോ​ട്ടീ​സ് അ​യ​ക്കാ​ൻ കോ​ട​തി തീ​രു​മാ​നി​ച്ചു.

ജോ​ളി, നി​ർ​മാ​താ​വ് ആ​ന്‍റ​ണി​ പെ​രു​ന്പാ​വൂ​ർ, സീ​രി​യ​ൽ സം​വി​ധാ​യ​ക​ൻ ഗി​രീ​ഷ്കോ​ന്നി എ​ന്നി​വ​ര​ട​ക്കം എ​ട്ടു​പേ​രാ​ണ് എ​തി​ർ ക​ക്ഷി​ക​ൾ. ഈ ​മാ​സം 25ന് ​ഇ​വ​രോ​ട് ഹാ​ജ​രാ​കാ​ൻ താ​മ​ര​ശേ​രി മു​ൻ​സി​ഫ് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

മോ​ഹ​ൻ​ലാ​ലി​നെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​ക്കി കൂ​ട​ത്താ​യി എ​ന്ന പേ​രി​ൽ സി​നി​മ​യൊ​രു​ക്കു​മെ​ന്ന് ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഒ​രു പ്ര​മു​ഖ ​ചാ​ന​ലി​ൽ കൂ​ട​ത്താ​യി എ​ന്ന ​പേ​രി​ൽ പ​ര​ന്പ​ര​യും തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.