ജീൻ പോൾ ലാലും പൃഥ്വിരാജും ഒന്നിക്കുന്നു
Sunday, April 14, 2019 1:24 PM IST
ഹണീബീ 2വിനു ശേഷം ജീൻപോൾ ലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജ് നായകനാകുന്നു. സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. കാറുകളോട് വളരെയധികം കമ്പമുള്ള ഒരു സൂപ്പർസ്റ്റാറിന്റെ കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വി അവതരിപ്പിക്കുന്നത്.
ഒരു വെഹിക്കിൾ ഇൻസ്പെക്ടറുടെ കഥാപാത്രത്തെ സുരാജ് അവതരിപ്പിക്കുന്നു. സിനിമയുടെ ചിത്രീകരണം ജൂണിൽ ആരംഭിക്കും. പൃഥ്വിരാജ് തന്നെയാണ് ഈ ചിത്രം നിർമിക്കുന്നതും. 9നു ശേഷം പൃഥ്വി നിർമിക്കുന്ന ചിത്രമാണിത്. കലാഭവൻ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്സ് ഡേയുടെ ചിത്രീകരണ തിരക്കിലാണ് പൃഥ്വി ഇപ്പോൾ.