ലൊക്കേഷനിൽ ഒരു സുന്ദരി എത്തിയപ്പോൾ; ചിത്രം വൈറലായി
Monday, January 27, 2020 7:28 PM IST
2012ൽ ​പു​റ​ത്തി​റ​ങ്ങി​യ സീ​ൻ ഒ​ന്ന് ന​മ്മു​ടെ വീ​ട് എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം ന​വ്യ നാ​യ​ർ വീ​ണ്ടും മ​ല​യാ​ള​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്ന ചി​ത്ര​മാ​ണ് വി.​കെ പ്ര​കാ​ശ് സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​രു​ത്തി. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം തു​ട​ങ്ങി​യ​പ്പോ​ൾ മു​ത​ൽ വി​ശേ​ഷ​ങ്ങ​ൾ ന​വ്യ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ​ങ്കു വ​യ്ക്കാ​റു​ണ്ട്.

ഇ​ത്ത​വ​ണ ന​ടി പ്രി​യ വാ​ര്യ​ര്‍​ക്കൊ​പ്പ​മു​ള്ള സെ​ല്‍​ഫി​യാ​ണ് ന​വ്യ ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ൽ പ​ങ്കു വ​ച്ചി​രി​ക്കു​ന്ന​ത്. ഈ ​സു​ന്ദ​രി ലൊ​ക്കേ​ഷ​ന്‍ സ​ന്ദ​ര്‍​ശി​ച്ച​പ്പോ​ൾ എ​ന്നൊ​രു കു​റി​പ്പും ചി​ത്ര​ത്തി​നൊ​പ്പം ന​വ്യ പ​ങ്കു വ​ച്ചി​ട്ടു​ണ്ട്. ചി​ത്രം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു.

ബെ​ന്‍​സി നാ​സ​ര്‍ ആ​ണ് ഒ​രു​ത്തി നി​ര്‍​മിക്കു​ന്ന​ത്. ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം ര​ചി​ച്ചി​രി​ക്കു​ന്ന​ത് സു​രേ​ഷ് ബാ​ബു ആ​ണ്. വി​നാ​യ​ക​ന്‍, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ര്‍, മു​കു​ന്ദ​ന്‍, ജ​യ​ശ​ങ്ക​ര്‍, മ​നു രാ​ജ്, മാ​ള​വി​ക മേ​നോ​ന്‍, കൃ​ഷ്ണ​പ്ര​സാ​ദ് എ​ന്നി​വ​രാ​ണ് മ​റ്റു താ​ര​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.