പിങ്ക് ഡിസൈനറിൽ തിളങ്ങി പ്രിയ വാര്യർ; പ്രശംസിച്ച് താരങ്ങൾ
Wednesday, October 9, 2019 11:58 AM IST
നടി പ്രിയ പ്രകാശ് വാര്യർ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കു വച്ച ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഇളം പിങ്ക് നിറത്തിലുള്ള ഡിസൈനർ വസ്ത്രമണിഞ്ഞ പ്രിയയുടെ ചിത്രമാണ് വൈറലായിരിക്കുന്നത്. മരിയ ടിയ മരിയ ആണ് വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്.
നിരവധി പ്രശസ്തരാണ് ചിത്രത്തിന് പ്രശംസയുമായെത്തിയത്. നടി അനുപമ പരമേശ്വരൻ, നടൻ നീരജ് മാധവ് സംഗീത സംവിധായകൻ കൈലാസ് മേനോൻ തുടങ്ങിയവർ പ്രിയയുടെ ചിത്രത്തെ പുകഴ്ത്തി.