അഭിനയത്തിൽ ഒരുകൈനോക്കാൻ രമേശ് ചെന്നിത്തല
Tuesday, January 21, 2020 11:49 AM IST
രാഷ്ട്രീയത്തിനു പുറമേ സിനിമയിലും ഒരു കൈ നോക്കാനൊരുങ്ങി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. "ഹരിപ്പാട് ഗ്രാമപഞ്ചായത്ത്' എന്ന സിനിമയിലാണ് അദ്ദേഹം അഭിനയിക്കുക. രാഷ്ട്രീയ നേതാവിന്റെ വേഷത്തിൽതന്നെയാണ് അദ്ദേഹം കാമറക്കു മുന്നിലെത്തുന്നത്. നിഖിൽ മാധവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
നടൻ അഷ്കർ സൗദാണ് നായകൻ. ധർമജൻ, ഭീമൻ രഘു, നീന കുറുപ്പ് എന്നിവരും ചിത്രത്തിലുണ്ട്. ചെന്നിത്തലയുടെ സൗകര്യം കൂടി പരിഗണിച്ചാകും ചിത്രീകരണം നടത്തുകയെന്ന് നിഖിൽ പറഞ്ഞു. ആദ്യമായാണ് ചെന്നിത്തല സിനിമാ രംഗത്തേക്ക് വരുന്നതെങ്കിലും സ്കൂൾ കോളജ് കാലഘട്ടങ്ങളിൽ നിരവധി നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.