കൈയടി നേടി വൈറസിലെ രേവതിയുടെ ക്യാരക്ടർ പോസ്റ്റർ
Sunday, May 12, 2019 11:31 AM IST
ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസിലെ രേവതിയുടെ കാരക്ടർ പോസ്റ്ററിന് സോഷ്യൽമീഡിയയിൽ വലിയ സ്വീകരണം. കേരളത്തെ പിടിച്ചു കുലുക്കിയ നിപ്പാ വൈറസിന്റെ കഥ പറയുന്ന ചിത്രത്തിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ കഥാപാത്രത്തെയാണ് രേവതി അവതരിപ്പിക്കുന്നത്.
മന്ത്രിയുമായുള്ള രൂപ സാദൃശ്യമാണ് രേവതിക്ക് സോഷ്യൽമീഡിയയിൽ വലിയ കൈയടി നേടി നൽകുന്നത്. കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ടോവിനൊ തോമസ്, ഇന്ദ്രജിത്ത്, പാർവതി, റിമ കല്ലിങ്കൽ, രമ്യാ നമ്പീശൻ, പൂർണിമ ഇന്ദ്രജിത്ത്, ദിലീഷ് പോത്തൻ, സൗബിൻ ഷഹീർ തുടങ്ങിയവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒപിഎം ആണ് ചിത്രം നിർമിക്കുന്നത്.