മ​റ​ച്ചുവച്ചാൽ കൗ​തു​കം കൂ​ടും: കപട സദാചാരന്മാർക്ക് സാധികയുടെ മറുപടി
Tuesday, November 19, 2019 6:52 PM IST
ക​പ​ട സ​ദാ​ചാ​ര​വാ​ദി​ക​ൾ​ക്കെ​തി​രേ തു​റ​ന്ന​ടി​ച്ചി​രി​ക്കു​ക​യാ​ണ് ന​ടി സാ​ധി​കാ വേ​ണു​ഗോ​പാ​ൽ. മു​ന്പും ത​നി​ക്കെ​തി​രേ​യു​ള്ള വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് ചു​ട്ട മ​റു​പ​ടി ന​ൽ​കി​യി​ട്ടു​ണ്ട് സാ​ധി​ക. ഒ​രു മാ​ഗ​സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​ന്‍റെ ചി​ത്ര​ങ്ങ​ൾ​ക്ക് മോ​ശം ക​മ​ന്‍റ് ന​ൽ​കു​ന്ന​വ​ർ​ക്കെ​തി​രേ സാ​ധി​ക രോ​ഷം കൊ​ണ്ട​ത്.

മാ​ന്യ​മാ​യി വ​സ്ത്രം ധ​രി​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പി​ക്കു​ക​യും വീ​ട്ടു​കാ​രെ ചീ​ത്ത​വി​ളി​ക്കു​ക​യും ചെ​യ്യു​ന്ന ചി​ല​രു​ണ്ട്. ഇ​വ​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ എ​ന്‍റെ പേ​ജി​ലേ​ക്ക് അ​ശ്ലീ​ല ക​മ​ന്‍റുക​ളും മെ​സേ​ജു​ക​ളും അ​യ​യ്ക്കു​ന്നു. - സാ​ധി​ക പ​റ​യു​ന്നു.

ശ​രീ​രം മ​റ​ച്ച് വ​യ്‌​ക്കേ​ണ്ട ഒ​ന്നാ​ണ് എ​ന്ന് ക​രു​തു​ന്ന​വ​രാ​ണ് ഇ​ത്ത​രം ആ​ക്ഷേ​പ​ങ്ങ​ളു​മാ​യി വ​രു​ന്ന​തെ​ന്ന് സാ​ധി​ക പ​റ​യു​ന്നു. മ​റ​ച്ചു വെ​ക്കു​ന്നി​ട​ത്തോ​ളം ആ​ളു​ക​ൾ​ക്ക് ഉ​ള്ളി​ൽ എ​ന്താ​ണെ​ന്ന​റി​യാ​നു​ള്ള കൗ​തു​കം കൂ​ടും. ആ ​കൗ​തു​കം പി​ന്നീ​ട് പീ​ഡ​ന​മാ​യി മാ​റു​ന്നു​വെ​ന്നും സാ​ധി​ക അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. ത​ന്‍റെ ശ​രി​ക​ളാ​ണ് ത​ന്‍റെ തീ​രു​മാ​ന​ങ്ങ​ൾ എ​ന്നു പ​റ​യു​ന്ന സാ​ധി​ക ജീ​വി​തം നി​യ​ന്ത്രി​ക്കാ​നു​ള്ള അ​ധി​കാ​രം മ​റ്റാ​ര്‍​ക്കും വി​ട്ടു​കൊ​ടു​ക്കാ​റി​ല്ലെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.