സംഘടന നേതാക്കൾ വിധികർത്താക്കളാകരുത്: സലിം കുമാർ
Saturday, November 30, 2019 3:17 PM IST
ഷെയ്ൻ നിഗം വിവാദത്തിൽ നിർമാതാക്കളുടെ സംഘടനയുടെ നിലപാടിനെ വിമർശിച്ച് സലിം കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്. സംഘടനാ നേതാക്കൾ വിധികർത്താക്കളാകരുത് എന്ന് പറയുന്ന സലിം കുമാർ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാനാണ് സംഘടന എന്ന് വ്യക്തമാക്കുന്നു.
കുറ്റം ചെയ്താൽ ശിക്ഷിക്കാനും തുറങ്കിലടക്കാനും ഇവിടെ നിയമമുണ്ടെന്നും നമ്മളെ പോലെ ജീവിക്കാനും പണിയെടുക്കുവാനുമുള്ള അവകാശം ഷെയ്ൻ നിഗത്തിനുമുണ്ടെന്നും താരം കുറിച്ചു. ലൊക്കേഷനിൽ മയക്ക് മരുന്ന് ഉപയോഗിക്കുന്നുണ്ട്, അത് പോലീസിൽ വിളിച്ചു അറിയിക്കും അവരെക്കൊണ്ട് നടപടിയെടുക്കും എന്ന് പറയുന്നത് മലയാള സിനിമയിലെ മുഴുവൻ കലാകാരന്മാരെയും അധിക്ഷേപിക്കുന്നതല്ലേ എന്ന് സലിംകുമാർ ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റ്