ഷെയ്ൻ നിഗം നിർമാതാവാകുന്നു
Friday, December 13, 2019 11:12 AM IST
വിവാദം കത്തി നിൽക്കുന്നതിനിടെ താൻ സിനിമ നിർമിക്കുന്നുവെന്ന പ്രഖ്യാപനവുമായി നടൻ ഷെയ്ൻ നിഗം. ഒരു അഭിമുഖത്തിനിടെയാണ് താരം മനസ് തുറന്നത്. നവാഗത സംവിധായകർ ഒരുക്കുന്ന സിനിമകളുടെ പേരുകൾ സിംഗിൾ, സാരമണി കോട്ട എന്നാണെന്നും ഷെയ്ൻ പറഞ്ഞു. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തുവിടുമെന്നും താരം വ്യക്തമാക്കി.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വിലക്ക് നീങ്ങുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ഷെയ്ൻ പറഞ്ഞു. ഡിസംബർ 19ന് ചേരുന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ യോഗത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നതെന്നും താരം കൂട്ടിച്ചേർത്തു.