പേളിയും ശ്രീനിഷും വിവാഹിതരായി
Tuesday, May 7, 2019 11:22 AM IST
നടിയും അവതാരകയുമായ പേളി മാണിയും സീരിയൽ താരം ശ്രീനിഷും വിവാഹിതരായി. ഞായറാഴ്ച്ച വൈകിട്ട് അഞ്ചിന് ചൊവ്വര പള്ളിയിൽ വച്ചായിരുന്നു വിവാഹം. തുടർന്ന് നെടുമ്പാശേരി സിയാൽ കണ്വെൻഷൻ സെന്ററിൽ വച്ച് വിവാഹസത്ക്കാരവും നടന്നു.
മമ്മൂട്ടി, സിദ്ധിഖ്, ഗോവിന്ദ് പത്മസൂര്യ തുടങ്ങി സിനിമ മേഖലയിൽ നിന്നും നിരവധി പേർ വിവാഹസത്ക്കാരത്തിൽ പങ്കെടുത്തു. ശ്രീനിഷിന്റെ പാലക്കാട്ടെ വീട്ടിൽ വച്ച് മേയ് എട്ടിന് ഹൈന്ദവ ആചാരപ്രകാരമുള്ള വിവാഹ ചടങ്ങുകളും നടക്കും.
മോഹൻലാൽ അവതാരകനായി എത്തിയ ബിഗ്ബോസ് റിയാലിറ്റി ഷോയിൽ വച്ചാണ് ഇരുവരും പ്രണയത്തിലായത്. 2018 ജനുവരിയിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം നടന്നത്.