"എ​ന്നെ​ക്ക​ണ്ട് ശ​ബ്ദ​മി​ട​റി അ​മ്മ പ​റ​ഞ്ഞു: അ​ച്ഛ​നെ​പ്പോ​ലെ ത​ന്നെ​യു​ണ്ടെ​ടാ..'
Wednesday, April 7, 2021 4:59 PM IST
സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടി​ന്‍റെ അ​ഭി​ന​യ​ജീ​വി​ത​ത്തി​ലെ മി​ക​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു ആ​ൻ​ഡ്രോ​യ്ഡ് കു​ഞ്ഞ​പ്പ​നി​ലെ ഭാ​സ്ക​ര പൊ​തു​വാ​ൾ. ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് മി​ക​ച്ച ന​ട​നു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡും സു​രാ​ജ് ക​ര​സ്ഥ​മാ​ക്കി.

ചി​ത്ര​ത്തി​ൽ ഭാ​സ്ക​ര പൊ​തു​വാ​ളി​ന്‍റെ മേ​ക്ക​പ്പ് ഏ​റെ പ്ര​ശം​സ നേ​ടി​യി​രു​ന്നു. മേ​ക്ക​പ്പ് പൂ​ർ​ത്തി​യാ​യ​പ്പോ​ൾ മ​രി​ച്ചു​പോ​യ ത​ന്‍റെ അ​ച്ഛ​ന്‍റെ രൂ​പം കൈ​വ​ന്ന​താ​യി സു​രാ​ജ് പ​റ​യു​ന്നു. ഭാ​സ്ക​ര​പ്പൊ​തു​വാ​ളി​ന്‍റെ രൂ​പം ഉ​റ​പ്പി​ക്കു​ന്ന​തി​നാ​യി രാ​വി​ലെ മു​ത​ല്‍ രാ​ത്രി വ​രെ മേ​ക്ക​പ്പ് മാ​ന് മു​ന്നി​ല്‍ ഇ​രു​ന്നു​വെ​ന്നും സു​രാ​ജ് പ​റ​ഞ്ഞു.

"എ​ന്‍റെ മു​ഖ​ത്ത് അ​വ​ര്‍ മാ​റി മാ​റി പ​രീ​ക്ഷ​ണ​ങ്ങ​ള്‍ ന​ട​ത്തി. മു​ടി വ​ടി​ച്ചു​ക​ള​ഞ്ഞും പു​തു​താ​യി വെ​ച്ചു​പി​ടി​പ്പി​ച്ചും നി​റം കൊ​ടു​ത്തു​മെ​ല്ലാം അ​ത​ങ്ങ​നെ തു​ട​ര്‍​ന്നു. മേ​ക്ക​പ്പ് പൂ​ര്‍​ത്തി​യാ​ക്കി ക​ണ്ണാ​ടി​ക്ക് മു​ന്‍​പി​ല്‍ ചെ​ന്ന​പ്പോ​ള്‍ മ​രി​ച്ചു​പോ​യ അ​ച്ഛ​ന്‍റെ രൂ​പ​മാ​യി​രു​ന്നു എ​നി​ക്ക്. ചേ​ച്ചി​യെ വീ​ഡി​യോ കോ​ളി​ല്‍ വി​ളി​ച്ച് ഫോ​ണ്‍ അ​മ്മ​യ്ക്ക് കൊ​ടു​ക്കാ​ന്‍ പ​റ​ഞ്ഞു. എ​ന്‍റെ രൂ​പം ക​ണ്ട് ശ​ബ്ദ​മി​ട​റി​കൊ​ണ്ട് മ​ക്ക​ളെ അ​ച്ഛ​നെ​പോ​ലെ ത​ന്നെ​യി​രി​ക്കു​ന്നെ​ടാ എ​ന്നാ​ണ് അ​മ്മ പ​റ​ഞ്ഞ​ത്.' -സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട് പ​റ​യു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.