തമന്ന മലയാളത്തിലേക്ക്
Monday, August 12, 2019 10:28 AM IST
തമിഴ് താരം തമന്ന മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുവാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. സന്ധ്യ മോഹൻ സംവിധാനം ചെയ്യുന്ന സെൻട്രൽ ജയിലിലെ പ്രേതം എന്ന ഹൊറർ ചിത്രത്തിലൂടെയാണ് തമന്ന മലയാളത്തിൽ ചുവട് വയ്ക്കുന്നത്.
ദിലീപ്, സനുഷ, ഭാഗ്യരാജ്, ഖുശ്ബു എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തിയ മിസ്റ്റർ മരുമകനു ശേഷം സന്ധ്യ മോഹൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തിരക്കഥ, സംഭാഷണം ഒരുക്കുന്നത് അമൽ കെ. ജോബിയാണ്. ഇന്ത്യൻ ആർട്ട്സ് സ്റ്റുഡിയോ ആണ് ചിത്രം നിർമിക്കുന്നത്. സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.