സിജു വിൽസൺ നായകനാകുന്ന വരയൻ
Saturday, December 14, 2019 3:06 PM IST
യുവതാരം സിജു വിൽസനെ നായകനാക്കി നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന വരയൻ എന്ന ചിത്രത്തിന്‍റെ പൂജ അഞ്ചുമന ദേവീക്ഷേത്രത്തിൽ നടന്നു.
മാർക്കോണി മത്തായി എന്ന സിനിമയ്ക്ക് ശേഷം സത്യം സിനിമാസിന്‍റെ ബാനറിൽ പ്രേമചന്ദ്രൻ എ.ജി നിർമിക്കുന്ന ചിത്രം കൂടിയാണ് വരയൻ. കോമഡി എന്‍റർടെയ്നർ ഗണത്തിലുള്ള ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത് ഡാനി കപ്പൂച്ചിൻ ആണ്.
ലിയോണ ലിഷോയ് ആണ് നായിക. മണിയൻപിള്ള രാജു, വിജയരാഘവൻ, ജോയ് മാത്യു, ബിന്ദു പണിക്കർ, ജയശങ്കർ, ജൂഡ് ആന്‍റണി, അരിസ്റ്റോ സുരേഷ്, ആദിനാഥ് ശശി, ഏഴുപുന്ന ബിജു, ഡാവിഞ്ചി തുടങ്ങിയവരും വരയനിൽ അണിനിരക്കുന്നു.