"വെള്ളം' ചലച്ചിത്ര പ്രവർത്തകരുടെ സ്നേഹ സഹായം
Friday, June 12, 2020 6:33 PM IST
ഹൈബി ഈഡൻ എംപി വിദ്യാർഥികൾക്കു നൽകുന്ന ഓൺലൈൻ പഠന സഹായത്തിനുള്ള ടാബ്ലറ്റ് ചലഞ്ചിൽ ജയസൂര്യ നായകനാവുന്ന "വെള്ളം' എന്ന ചിത്രത്തിന്റെ നിർമാതാക്കളും ഭാഗമായി.
ജോസുകുട്ടി മഠത്തിൽ, യദുകൃഷ്ണ, രഞ്ജിത് മണബ്രാകാട്ടിൽ എന്നിവരാണ് ഫ്രണ്ട്ലി പ്രൊഡക്ഷൻസിന്റെ ബാനറിൽ വെള്ളം നിർമിക്കുന്നത്.
പ്രജേഷ് സെൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിർമാതാക്കളിൽ ഒരാളായ രഞ്ജിത്തും പ്രോജക്ട് ഡിസൈനർ ബാദുഷയും ചേർന്ന് ചെക്ക് കൈമാറി.