ത​ലൈ​വ​ർ​ക്കൊ​പ്പം ആ​ടി​പ്പാ​ടി മ​ഞ്ജു വാ​ര്യ​ർ; "മ​ന​സി​ലാ​യോ' ഗാ​ന​വു​മാ​യി അ​നി​രു​ദ്ധ്
Tuesday, September 10, 2024 8:37 AM IST
ര​ജ​നി​കാ​ന്തി​നെ നാ​യ​ക​നാ​ക്കി ടി.​ജെ. ജ്ഞാ​ന​വേ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന വേ​ട്ട​യ്യ​നി​ലെ ആ​ദ്യ ഗാ​നം മ​ന​സി​ലാ​യോ പു​റ​ത്തി​റ​ക്കി. അ​നി​രു​ദ്ധ് ര​വി​ച​ന്ദ​ർ സം​ഗീ​തം ന​ൽ​കി​യി​രി​ക്കു​ന്ന ഗാ​നം ഒ​രു അ​ടി​പൊ​ളി ആ​ഘോ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ര​ജ​നി​കാ​ന്തി​നൊ​പ്പം ആ​ടി​ത്തി​മി​ർ​ക്കു​ന്ന മ​ഞ്ജു വാ​ര്യ​രെ​യും ഗാ​ന​ത്തി​ൽ കാ​ണാം. അ​നി​രു​ദ്ധ് ര​വി​ച​ന്ദ​ർ, യു​ഗേ​ന്ദ്ര​ൻ വാ​സു​ദേ​വ​ൻ, ദീ​പ്തി സു​രേ​ഷ്, മ​ലേ​ഷ്യ വാ​സു​ദേ​വ​ൻ എ​ന്നി​വ​രാ​ണ് ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്.



13 വ​ർ​ഷ​ങ്ങ​ൾ മു​ൻ​പ് അ​ന്ത​രി​ച്ച മ​ലേ​ഷ്യ വാ​സു​ദേ​വ​ന്‍റെ ശ​ബ്ദം ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഈ ​ഗാ​ന​ത്തി​നാ​യി പു​ന​സൃ​ഷ്ട്ടി​ച്ച​ത്.

സൂ​പ്പ​ർ സു​ബ്ബു, വി​ഷ്ണു എ​ട​വ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഗാ​ന​ത്തി​ന് വ​രി​ക​ൾ എ​ഴു​തി​യി​രി​ക്കു​ന്ന​ത്. ചി​ത്രം ഒ​ക്ടോ​ബ​ർ പ​ത്തി​ന് തി​യേ​റ്റ​റി​ലെ​ത്തും. ഒ​രു പോ​ലീ​സ് ഓ​ഫീ​സ​റാ​യാ​ണ് ര​ജ​നി​കാ​ന്ത് സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്.

ലൈ​ക്ക പ്രൊ​ഡ​ക്ഷ​ന്‍ ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ല്‍ അ​മി​താ​ഭ് ബ​ച്ച​ൻ, ഫ​ഹ​ദ് ഫാ​സി​ൽ, മ​ഞ്ജു വാ​ര്യ​ർ, ദു​ഷാ​ര വി​ജ​യ​ൻ, കി​ഷോ​ർ, റി​തി​ക സിം​ഗ്, ജി.​എം. സു​ന്ദ​ർ, രോ​ഹി​ണി, റാ​വൊ ര​മേ​ശ്, ര​മേ​ശ് തി​ല​ക് എ​ന്നി​ങ്ങ​നെ വ​ലി​യ താ​ര​നി​ര അ​ണി​നി​ര​ക്കു​ന്നു​ണ്ട്.

പേ​ട്ട, ദ​ർ​ബാ​ർ, ജ​യി​ല​ർ എ​ന്നീ സി​നി​മ​ക​ൾ​ക്ക് ശേ​ഷം അ​നി​രു​ദ്ധ് ര​ജ​നി​കാ​ന്ത് ചി​ത്ര​ത്തി​നാ​യി സം​ഗീ​ത​മൊ​രു​ക്കു​ന്ന ചി​ത്ര​മാ​ണ് വേ​ട്ട​യ്യ​ൻ. ജ്ഞാ​ന​വേ​ൽ ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ത​മി​ഴ്, തെ​ലു​ങ്ക് , ക​ന്ന​ഡ, ഹി​ന്ദി തു​ട​ങ്ങി​യ ഭാ​ഷ​ക​ളി​ലാ​ണ് ചി​ത്രം റി​ലീ​സി​നൊ​രു​ങ്ങു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.